play-sharp-fill
മുപ്പതിലധികം കളവ് കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബ്ലാക്ക്മാൻ രാജപ്പൻ പിടിയില്‍ ; അറസ്റ്റിലായത് വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി മാല മോഷ്ടിച്ച കേസിൽ

മുപ്പതിലധികം കളവ് കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബ്ലാക്ക്മാൻ രാജപ്പൻ പിടിയില്‍ ; അറസ്റ്റിലായത് വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി മാല മോഷ്ടിച്ച കേസിൽ

കണ്ണൂർ : കാടാച്ചിറ കടമ്ബൂർ നിവാസികളുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് രാജപ്പൻ എന്ന ബ്ലാക്ക് മാൻ എടക്കാട് പൊലീസിന്റെ പിടിയില്‍.

കടമ്ബൂർ സ്വദേശിയായ 95 കാരിയുടെ വീട്ടില്‍ പുലർച്ചെ അതിക്രമിച്ചു കയറി മാല മോഷ്ടിച്ച കുറ്റത്തിനാണ് രാജപ്പൻ പിടിയിലായത്.

നേരത്തെ രാജപ്പൻ ആണ് പ്രതി എന്ന് കണ്ണൂർ സിറ്റി പൊലീസ് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എടക്കാട് പൊലീസ് പ്രതിയെ പിടികൂടുവാനായി ശ്രമം നടത്തിവരികയായിരുന്നു. മുഴപ്പിലങ്ങാട് കുളം ബസാറിന് സമീപം സംശയാസ്പദമായ രീതിയില്‍ കണ്ട രാജപ്പനെ എടക്കാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ നിപിൻ വെണ്ടുട്ടായി തിരിച്ചറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് എടക്കാട് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ബിജു എം.വി, പ്രിൻസിപ്പല്‍ എസ്.ഐ.ദിജേഷ്, സബ് ഇൻസ്‌പെക്ടർ രാം മോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. രാജപ്പനെ തലശ്ശേരി കോടതി റിമാൻഡ് ചെയ്തു. നേരത്തെ 30 ല്‍ പരം കളവു കേസുകളില്‍ പ്രതിയാണ് ഇയാള്‍.