ഇടഞ്ഞുനില്‍ക്കുന്ന സിപിഎം നേതാക്കളെ ചൂണ്ടാന്‍ ബിജെപി ഓപ്പറേഷന്‍ താമര ; ആലപ്പുഴയിൽ പണി തുടങ്ങി ശോഭ സുരേന്ദ്രന്‍ ; നാല്പാടും ഓട്ടം തുടങ്ങി എംവി ഗോവിന്ദന്‍ ; ജി സുധാകരന്‍ മോദിയെ പുകഴ്ത്തി രംഗത്ത് വന്നതോടെ ശോഭ സുരേന്ദ്രൻ കളി തുടങ്ങി ; ആലപ്പുഴയില്‍ നേട്ടം കൊയ്യാന്‍ സുധാകരനെ തൂക്കാന്‍ ബി ജെ പി പ്ലാന്‍
സ്വന്തം ലേഖകൻ
ജി സുധാകരനെ ഞങ്ങളിങ്ങെടുക്കുവാ ബിജെപിക്ക് വജ്രായുധം കൈയ്യില്‍ കിട്ടി. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ നാല്പാടും ഓട്ടം തുടങ്ങി. പിണറായിക്കും പേടി ശോഭ സുരേന്ദ്രന്‍ കളത്തിലിറങ്ങുമോയെന്നതാണ്. ജി സുധാകരന്‍ മോദിയെ പുകഴ്ത്തി രംഗത്ത് വന്നത് സിപിഎമ്മിലേക്ക് വഴിവെട്ടാന്‍ ശോഭ സുരേന്ദ്രന് പാതയൊരുക്കി. ഇടഞ്ഞുനില്‍ക്കുന്ന സിപിഎം നേതാക്കളെ ചൂണ്ടാന്‍ ബിജെപി ഓപ്പറേഷന്‍ താമര പയറ്റുന്നുണ്ട്.
കേരളത്തിലെ ഇടത് വലത് പാര്‍ട്ടികളിലെ നേതാക്കളെ ബിജെപി പാളയത്തില്‍ എത്തിക്കാന്‍ അമിത് ഷാ നിയോഗിച്ചിരിക്കുന്നത് ശോഭ സുരേന്ദ്രനെയാണ്. സുധാകരന്‍ നരേന്ദ്ര മോദിയെ പുകഴ്ത്തി രംഗത്ത് വന്നത് സിപിഎമ്മിനെ ഞെട്ടിച്ചു ഇത് സുവര്‍ണാവസരം ശോഭ കളി തുടങ്ങിയിട്ടുണ്ട്. സുധാകരന് നന്ദി അറിയിച്ച് ശോഭ ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. പിണറായീടെ നെഞ്ചത്ത് ചവിട്ടിയാണ് ശോഭ പ്ലാന്‍ ഇറക്കാന്‍ പോകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോദിജിയെ കുറിച്ചുള്ള യാഥാര്‍ഥ്യം തുറന്ന് പറഞ്ഞ ജി സുധാകരന് നന്ദി…
ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി ശക്തനായ ഭരണാധികാരിയാണെന്നും മോദി സര്‍ക്കാര്‍ അഴിമതിരഹിത ഭരണമാണ് കാഴ്ചവെക്കുന്നതെന്നുമുള്‍പ്പടെയുള്ള യാഥാര്‍ഥ്യം തുറന്ന് പറഞ്ഞതിന് മുന്‍ മന്ത്രി ശ്രീ ജി സുധാകരനോട് നന്ദി പറയുന്നു. ജീവഭയം മാറ്റിവെച്ചു പിണറായിയുടെ കുടുംബാധിപത്യത്തിനും അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ പ്രതികരിക്കുന്ന സിപിഎമ്മിന്റെ നേതാക്കള്‍ക്ക് ബിജെപി സംരക്ഷണം നല്‍കും. സിപിഎമ്മിന്റെ തീവെട്ടി കൊള്ളക്കെതിരെ അങ്ങ് സ്വീകരിച്ച നിലപാടിന് അഭിനന്ദനവും രേഖപ്പെടുത്തുന്നു.
ജനാധിപത്യത്തില്‍ ഭയരഹിതമായി പ്രവര്‍ത്തിക്കാനും അഭിപ്രായം പറയുവാനുമുള്ള സ്വാതന്ത്ര്യമാണ് നമുക്ക് വേണ്ടത്. എന്നാല്‍ സിപിഎം അത് നല്‍കുന്നില്ലെന്ന് യാഥാര്‍ത്ഥ്യം നമുക്ക് മുന്നിലുണ്ട്. അതിനെയെല്ലാം തൃണവല്‍ക്കരിച്ചുകൊണ്ട് ഒരു പൊതുപ്രവര്‍ത്തകന്റെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന അങ്ങയുടെ ഈ നിലപാടിനെ ഒരിക്കല്‍ കൂടി ഞാന്‍ അഭിനന്ദിച്ചു കൊള്ളട്ടെ. അങ്ങ് ഇപ്പോള്‍ തുടരുന്ന രാഷ്ട്രീയത്തോട് എനിക്ക് കടുത്ത വിയോജിപ്പുണ്ടെങ്കിലും ഈ വിഷയത്തില്‍ ഞാന്‍ അങ്ങയോടൊപ്പമാണ്. ഇതായിരുന്നു ശോഭ കുറിച്ചത്.
ആലപ്പുഴ തന്റെ തട്ടകമാക്കാന്‍ തീരുമാനിച്ചിരിക്കുന്ന ശോഭയ്ക്ക് കൈ്യില്‍ കിട്ടിയ വജ്രായുധമാണ് ജി സുധാകരന്‍. കാരണം ആലപ്പുഴ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായിരിക്കുകയാണ്. ഇതിനോടകം പലരും പാര്‍ട്ടി വിട്ട് പുറത്ത് പോയിട്ടുണ്ട്. അതുമാത്രമല്ല ആലപ്പുഴക്കാരനായ ജി സുധാകരനെ പാര്‍ട്ടി അവഗണിക്കുകയാണ്. ഇതില്‍ കലിതുള്ളിയാണ് സുധാകരന്‍ പിണറായിക്കെതിരെയും പാര്‍ട്ടിക്കെതിരെയും രംഗത്ത് വന്നിരിക്കുന്നത്.
സുധാകരനെ തഴയുന്നതില്‍ അദ്ദേഹത്തിന്റെ അണികളും ഇടഞ്ഞ് നില്‍ക്കുന്നു. കൂടാതെ എസ്ഡിപിഐസിപിഎം ബന്ധത്തിന്റെ പേരില്‍ ആലപ്പുഴയില്‍ നിന്ന് സഖാക്കള്‍ പാര്‍ട്ടി വിട്ട് പുറത്ത് പോയി. ഇവരെ തിരികെ എത്തിക്കാന്‍ എംവി ഗോവിന്ദന്‍ പല പണിയും നോക്കിയിട്ട് നടക്കുന്നില്ല. അടിയുറച്ച സിപിഎം വിഭാഗക്കാരായ കുടുംബങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടിക്ക് പുറത്ത് പോകുന്നു. ഇത് സിപിഎമ്മിന്റെ അടിത്തറ ഇളക്കുന്നു.
ലഹരി സംഘങ്ങളുമായി നേതാക്കള്‍ക്കുള്ള ബന്ധത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം പുറത്ത് പോയി. അങ്ങനെ ആലപ്പുഴ സിപിഎമ്മില്‍ വലിയ പൊട്ടിത്തെറിയാണ്. ആ പൊട്ടിത്തെറിയാണ് ശോഭ സുരേന്ദ്രന് വോട്ട് കൂടാന്‍ വഴിയൊരുക്കിയത്. സിപിഎം വോട്ടുകള്‍ ശോഭയ്ക്ക് പോയെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ ആലപ്പുഴ ശോഭയ്ക്ക് അനുകൂലമായി നില്‍ക്കുന്നു. അങ്ങനെ വരുമ്ബോള്‍ ജി സുധാകരനെ പോലൊരു നേതാവിനെ ചൂണ്ടിയെടുക്കാന്‍ കഴിഞ്ഞാല്‍ ശോഭയ്ക്കും ബിജെപിയ്ക്കും ആലപ്പുഴയില്‍ ഗുണം ചെയ്യും.
സുധാരന്‍ മോദിയെ പുകഴ്ത്തിയത് വെറുതെയല്ല എന്നാണ് അടക്കം പറച്ചില്‍. സിപിഎമ്മില്‍ മനംമടുത്ത് നില്‍ക്കുകയാണ് സുധാകരന്‍. മറുകമ്ടം ചാടുമോയെന്നാണ് സിപിഎമ്മിന് ഭയം. ശോഭ സുരേന്ദ്രന്‍ മാത്രമല്ല ബിജെപി സൈബര്‍ ഗ്രൂപ്പുകളും ജി സുധാകരനെ അനുകൂലിച്ച് പോസ്റ്റ് ഇട്ട് തുടങ്ങി. കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന് സി പി എമ്മിന് ആലപ്പുഴജില്ലയില്‍ ശക്തനായ സഖാവ് ആണ് ജീ. സുധാകരന്‍. ഒരുപക്ഷേ ആപ്രസ്ഥാനത്തില്‍ ധനകോടിയില്‍പെടാത്ത വ്യക്തി അദ്ദേഹമാണ്.
ഇപ്പോള്‍ പ്രകടിപ്പിച്ചത് ആ പ്രസ്ഥാനത്തിന്റെ ജീര്‍ണ്ണിച്ചുനാറിയ അവസ്ഥയാണ്. എന്തിനും എതിനും ന്യായികരിക്കുവാന്‍ ഇറങ്ങിതിരിക്കുന്ന ചില യുവ സഖാക്കള്‍ അവര്‍ക്ക് കാലത്തിനെ മനസ്സിലാക്കുവാന്‍ കഴിയുന്നില്ല. ചിന്തബോധം നഷ്ടപ്പെടാത്തവര്‍ നട്ടെല്ല് വളയാത്തവര്‍ അവര്‍ തങ്ങളുടെപ്രതിഷേധം ഈ കഴിഞ്ഞ തെരുഞ്ഞെടുപ്പില്‍ കൂടികാണിച്ചു. പരസ്യമായി പ്രതികരിച്ചാല്‍ പാര്‍ട്ടിയിലെ തെറ്റിനെചുണ്ടി കാണിച്ചവര്‍ ഇന്നു ജീവിച്ചിരിപ്പുണ്ടോയെന്നതും സംശയമാണ് സുധാകരന്‍ സഖാവിന്റെ ഈതുറന്നുപറച്ചില്‍ ഒരുപക്ഷേ നാറിയ ഭരണകുടത്തിനും താങ്ങലുകാര്‍ക്കും സഹിച്ചുയെന്നവരുികയില്ല.
CPM ലെ അഴിമതി തൊട്ടുതീണ്ടാത്ത ഒരു നല്ല വ്യക്തിത്വത്തിന്റെ ഉത്തമോദാഹരണം ആണ് സുധാകരന്‍ അദ്ദേഹം ദേവസ്വം മന്ത്രിയായിരിക്കുമ്ബോള്‍ പറഞ്ഞതിന്നും ഓര്‍ക്കുന്നു ദേവസ്വത്തിലെ അഴിമതി കണ്ട് ഒന്നും ചെയ്യാനാകാതെ പറഞ്ഞത് ‘അയ്യപ്പന്‍ വിചാരിച്ചാലും നന്നാക്കാന്‍ പറ്റില്ലെന്നാണ് ‘ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അദ്ദേഹം ഫിറ്റല്ല മുന്‍പും മോദിജിയേയും സര്‍ക്കരിനേയും റോഡ് വികസനത്തേയുമെല്ലാം അനൂകമായി സംസാരിച്ചിട്ടുണ്ട് ഇദ്ദേഹം.. അഴിമതിയില്ലാത്ത ഇടതുപക്ഷ നേതാവ്. തുടങ്ങി ബിജെപി സൈബര്‍ ഗ്രൂപ്പുകള്‍ സുധാകരനെ പുകഴ്ത്തുന്നു.
നരേന്ദ്രമോദി ശക്തനായ ഭരണാധികാരിയാണെന്നും ബിജെപിയുടെ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങളില്ലെന്നും മുന്‍ മന്ത്രി ജി.സുധാകരന്‍. കോണ്‍ഗ്രസ് ഭരണകാലത്തെപ്പോലെ അഴിമതി പൊട്ടിയൊഴുകുന്നില്ല. നേതാവുണ്ടെങ്കില്‍ ജനം പിന്നാലെ വരും. കേന്ദ്രമന്ത്രിമാര്‍ക്കെതിരെ വ്യക്തിപരമായ അഴിമതി ആരോപണങ്ങളില്ല. ഏത് പാര്‍ട്ടിയായാലും നേതൃത്വം പ്രധാനമാണെന്നും അദ്ദേഹം ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാര്‍ മികച്ചതായിരുന്നു. എല്ലാ വകുപ്പും മികച്ചതായിരുന്നു. ആ സര്‍ക്കാരിന്റെ പേരിലാണു പുതിയ സര്‍ക്കാര്‍ വന്നതെന്നും എന്നാല്‍ ആ വികസന നേട്ടങ്ങള്‍ ഇപ്പോള്‍ ഒരു എംഎല്‍എയും മിണ്ടുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിനെക്കുറിച്ച് പലര്‍ക്കും വിമര്‍ശനങ്ങളുണ്ട്. തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ സിപിഎം കോട്ടകളില്‍ വിള്ളലുണ്ടായി. കായംകുളത്തു വോട്ട് ചോര്‍ന്നു. പുന്നപ്രയിലും ചോര്‍ന്നു. ഇത്തരം ചോര്‍ച്ച ചരിത്രത്തില്‍ ആദ്യമാണ്. കെ.കെ.ശൈലജ എവിടെ നിന്നാലും ജയിക്കുമെന്ന് ആരാണു പറഞ്ഞതെന്നു സുധാകരന്‍ ചോദിച്ചു. അങ്ങനെ പറയുന്നതു മാധ്യമങ്ങളാണ്. തനിക്ക് ആ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.