ബി.ജെ.പിയെ തോൽപ്പിക്കാൻ വീണ്ടും കോൺഗ്രസ് സി.പി.എം കൂട്ടുകെട്ട്: 45 സീറ്റിൽ വോട്ടു വിറ്റതായി വെളിപ്പെടുത്തലുമായി ബി.ജെ.പി നേതാവ്; പി.കെ കൃഷ്ണദാസിന്റെ വെളിപ്പെടുത്തലിൽ തെളിയുന്നത് ഇക്കുറിയും ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന സത്യം

ബി.ജെ.പിയെ തോൽപ്പിക്കാൻ വീണ്ടും കോൺഗ്രസ് സി.പി.എം കൂട്ടുകെട്ട്: 45 സീറ്റിൽ വോട്ടു വിറ്റതായി വെളിപ്പെടുത്തലുമായി ബി.ജെ.പി നേതാവ്; പി.കെ കൃഷ്ണദാസിന്റെ വെളിപ്പെടുത്തലിൽ തെളിയുന്നത് ഇക്കുറിയും ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന സത്യം

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ഭരണം പോലും പിടിക്കുമെന്നു വെല്ലുവിളിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയ ബി.ജെ.പി ഇക്കുറിയും അക്കൗണ്ട് തുറക്കില്ലെന്നുറപ്പായി. കോൺഗ്രസും സി.പിഎമ്മും ചേർന്ന് വോട്ട് മറിച്ചതായും 45 സീറ്റുകളിൽ ബി.ജെ.പിയെ തോൽപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ബി.ജെ.പി നേതാവ് തന്നെ വ്യക്തമാക്കിയതോടെയാണ് ഇക്കുറിയും കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്ന സൂചന ലഭിച്ചത്.

കേരളത്തിലെ 45 ലധികം മണ്ഡലങ്ങളിൽ എൻ.ഡി.എയെ പരാജയപ്പെടുത്താൻ സി.പി.എമ്മും കോൺഗ്രസും പരസ്പരം വോട്ടുമറിച്ചതായി എൻ.ഡി.എ സംസ്ഥാന ചെയർമാൻ പി കെ കൃഷ്ണദാസാണ് ഇപ്പോൾ ആരോപിച്ചിരിക്കുന്നത്. സി.പി.എം കേന്ദ്രകമ്മറ്റിയുടെയും കോൺഗ്രസ് ഹൈക്കമാൻഡിന്റെയും പൂർണ അറിവോടെയാണ് എൻ.ഡി.എയ്ക്ക് ജയസാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ സീറ്റുകൾ പകുതിവീതം പങ്കിട്ടതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി.ജെ.പിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും മഞ്ചേശ്വരത്ത് സി.പി.എം വോട്ടുമറിച്ചെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രസ്താവനകൾ ഈ അട്ടിമറിക്ക് തെളിവാണ്. കേരളത്തിന് പുറത്ത് പരസ്യധാരണയോടെ പ്രവർത്തിക്കുന്ന സി.പി.എമ്മും കോൺഗ്രസും ആ സഹകരണം കേരളത്തിനുള്ളിലും നടപ്പാക്കണം.

എന്നാൽ കേരളത്തിലെ ജനത ഇത് തിരിച്ചറിഞ്ഞ് തള്ളിക്കളഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. നിയമസഭയ്ക്ക് പുറത്ത് നിർണായക ശക്തിയായിരുന്ന ബി.ജെ.പി ഇനി നിയമസഭയ്ക്കകത്തും കേരള രാഷ്ട്രീയത്തെയും ഭരണത്തെയും നിയന്ത്രിക്കുന്ന നിർണായക ശക്തിയാകും.

മഞ്ചേശ്വരത്ത് ബി.ജെ.പിയെ തോൽപ്പിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ സി.പി.എം സഹായം തേടിയത് വരാൻപോകുന്ന സി.പി.എം – കോൺഗ്രസ് സഖ്യത്തിന്റെ പരസ്യമായ ചുവടുവയ്പ്പാണ്. കേരളത്തിൽ ഇതുവരെ അണിയറയിൽ മാത്രം പ്രവർത്തിച്ചിരുന്ന ഈ സഖ്യം ഇനി അരങ്ങത്തേക്ക് വരാൻ പോകുകയാണ് എസ്.ഡി.പി.ഐ, പോപ്പുലർഫ്രണ്ട് , ജമാഅത്തെ്ഇ സ്ലാമി തുടങ്ങി മതതീവ്രവാദ സംഘടനകൾ കോൺഗ്രസിനെയും സി.പി.എമ്മിനെയും ഇക്കുറി പിന്തുണച്ചു. ഈ സംഘടനകളാണ് ഇടതുവലത് മുന്നണികളെ നിയന്ത്രിക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു.