കേവല ഭൂരിപക്ഷം ഉറപ്പിയ്ക്കാൻ മറ്റുള്ളവരിൽ 18 പേരേയും കൂടെ ചേർക്കും, എൻഡിയുടെ 292 ഇനിയും ഉറപ്പ് വേണം, ഇന്ത്യ മുന്നണിയെ തളർത്താനും ശ്രമങ്ങൾ, കൂടുതൽ ആസൂത്രണങ്ങൾക്കായി ഖർഗെയുടെ വസതിയില്‍ ഇന്ത്യാസഖ്യം യോഗം ചേരും, ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്തിയതിന്റെ 350ാം വാർഷികത്തിൽ സത്യപ്രതിജ്ഞ നടത്താനും ആലോചന
ഡല്‍ഹി: ലോകസഭ തെരെഞ്ഞെടുപ്പിൽ ഇത്തവണ 240 സീറ്റുകളുമായി ഏറ്റവും വലിയ കക്ഷിയായി മാറിയിരിക്കുകയാണ് ബിജെപി. കേവല ഭൂരിപക്ഷം ഇതോടെ ബിജെപിയ്ക്ക് നഷ്ടമായി.
ബിജെപി മുന്നണിക്ക് ഭൂരിപക്ഷമുള്ളതുകൊണ്ട് എൻഡിഎ ഘടകകക്ഷികളെ കൂടെകൂട്ടി മൂന്നാംതവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകും. ഛത്രപതി ശിവാജി സ്ഥാനമേറ്റ് ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്തിയതിന്റെ 350ാം വാർഷികം വരുന്ന എട്ടാം തീയതി സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന.
എൻഡി സഖ്യത്തിന് 292 സീറ്റുണ്ട്. മറ്റുള്ളവരേയും ചേർത്ത് 18 ഉണ്ട്. രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജവാഹർലാല്‍ നെഹ്‌റുവിനു ശേഷം തുടർച്ചയായി മൂന്നാം തവണ അധികാരമേല്‍ക്കുന്ന പ്രധാനമന്ത്രിയാകും മോദി. മറ്റുള്ളവരുടെ ഗണത്തില്‍ 18 പേർ ജയിച്ചു. ഇവരുടെ പിന്തുണയ്ക്കും എൻഡിഎ ശ്രമിക്കും.
ഏകകക്ഷി ഭരണം ഇല്ലാതായതോടെ ഒരു സീറ്റില്‍ ജയിച്ചവർക്ക് പോലും പ്രാധാന്യം കൂടുകയാണ്. രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ കേന്ദ്രമന്ത്രിസഭാ യോഗം ഇന്നു രാവിലെ 11.30ന് ചേരും.
അടുത്ത മന്ത്രിസഭയുടെ 100 ദിവസത്തെ പരിപാടികള്‍ സംബന്ധിച്ച് ആലോചനയുണ്ടാകുമെന്നാണു സൂചന. അതിന് ശേഷം എൻഡിഎ യോഗം ചേരും. ടിഡിപി: 16, ജെഡിയു: 12 എന്നീ കക്ഷികളുടെ നിലപാടാണ് സർക്കാർ രൂപീകരണത്തില്‍ നിർണായകമാവുക.
ചന്ദ്രബാബു നായിഡുവും നിതീഷ്‌കുമാറുമായി ഇന്ത്യാസഖ്യത്തിന്റെ മുതിർന്ന നേതാവ് ശരദ് പവാർ ചർച്ചകള്‍ നടത്തി. ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയില്‍ ഇന്ത്യാസഖ്യം യോഗം ചേരും.
ഒഡീഷയില്‍ ബിജെഡിയുടെ നവീൻ പട്‌നായിക് മന്ത്രിസഭയെ കടപുഴക്കി അധികാരത്തിലെത്തിയത് ബിജെപിക്ക് ആവേശമായി. മറ്റുള്ളവരുടെ പട്ടികയിലുള്ള നോർത്ത് ഈസ്റ്റ് പാർട്ടികളുടെ പിന്തുണ ബിജെപി തേടിയേക്കും. പഞ്ചാബില്‍ നിന്നുള്ള ആകാലിദള്ളിനേയും വീണ്ടും എൻഡിഎയില്‍ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.
ആകെ 543
എൻഡിഎ സഖ്യം-292
ബിജെപി: 240
ടിഡിപി: 16
ജനതാദ്ള്‍(യു):12
ശിവസേന: 7
എല്‍ജെപി: 5
ജനതാദള്‍ (എസ്): 2
ആർഎല്‍ഡി: 2
ജനസേന പാർട്ടി: 2
എൻസിപി: 1
എച്ച്‌എഎംഎസ്: 1
എജെഎസ്‌യു: 1
യുപിപിഎല്‍: 1
എജിപി: 1
അപ്നദള്‍: 1
ഇന്ത്യാസഖ്യം -233
കോണ്‍ഗ്രസ്: 99
സമാജ്വാദി പാർട്ടി: 37
തൃണമൂല്‍ കോണ്‍ഗ്രസ്: 29
ഡിഎംകെ: 22
ശിവസേന (ഉദ്ധവ്): 9
എൻസിപി (ശരദ് പവാർ): 7
സിപിഎം: 4
എഎപി: 3
ആർജെഡി: 4
മുസ്‌ലിംലീഗ്: 3
ജെഎംഎം: 3
സിപിഐ: 2
നാഷനല്‍ കോണ്‍ഫറൻസ്: 2
വിസികെ: 2
സിപിഐ (എംഎല്‍): 2
കേരള കോണ്‍ഗ്രസ് : 1
ആർഎസ്‌പി: 1
ഭാരതീയ ആദിവാസി പാർട്ടി: 1
ആർഎല്‍ടിപി: 1
എംഡിഎംകെ: 1
വൈഎസ്‌ആർ കോണ്‍ഗ്രസ്: 4
വിഒടിപിപി (മേഘാലയ): 1
എഎസ്‌പികെആർ: 1
എഐഎം ഐഎം: 1
ബിജെഡി: 1
സോറം പീപ്പിള്‍സ് മൂവ്‌മെന്റ്: 1
എസ്‌കെഎം: 1
അകാലിദള്‍: 1
സ്വതന്ത്രർ: 7