ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടില്ല, പകരം ജീവനക്കാരുടെ സുരക്ഷയ്ക്കായി മുൻകരുതൽ നടപടികൾ സ്വീകരിക്കും : എക്‌സൈസ് മന്ത്രി

ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടില്ല, പകരം ജീവനക്കാരുടെ സുരക്ഷയ്ക്കായി മുൻകരുതൽ നടപടികൾ സ്വീകരിക്കും : എക്‌സൈസ് മന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടണമെന്ന നിർദ്ദേശം തള്ളി സർക്കാർ.

ഔട്ട്‌ലെറ്റുകൾ പൂട്ടില്ലെന്നും പകരം ജീവനക്കാരുടെ സുരക്ഷയ്ക്കായി മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും എക്‌സ്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കി. കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഔട്ട്‌ലെറ്റുകൾ താൽക്കാലികമായി അടച്ചിടണമെന്ന് ജീവനക്കാരുടെ സംഘടനകൾ ഉൾപ്പടെ ആവശ്യമുന്നയിച്ചിരുന്നു. ആളുകൂടുന്ന സ്ഥലമെന്ന പരിഗണന നൽകി സുരക്ഷ കണക്കിലെടുത്ത് ഔട്ട്‌ലെറ്റുകൾ അടച്ചിടണമെന്നായിരുന്നു ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം.സുധീരൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.