ലൈംഗീകാരോപണം : ബിശ്വനാഥ് സിൻഹ അവധിയിൽ പ്രവേശിച്ചു

ലൈംഗീകാരോപണം : ബിശ്വനാഥ് സിൻഹ അവധിയിൽ പ്രവേശിച്ചു

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം : മുൻ പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിൻഹ അവധിക്ക് അപേക്ഷ നൽകി. മൂന്നു മാസത്തെ അവധി അപേക്ഷയാണ് ചീഫ് സെക്രട്ടറിക്ക് സിൻഹ നൽകിയത്. യുവ ഐ എഎസ് ഉദ്യോഗസ്ഥരോട് ബിശ്വനാഥ് മോശമായി പെരുമാറിയെന്ന് കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. അവധി അപേക്ഷിച്ച സിൻഹ അതിനു മുൻപായി സെക്രട്ടറിമാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്നും സ്വയം പുറത്തു പോകുകയും ചെയ്തു.

ബിശ്വനാഥ് സിൻഹ നിരന്തരം തനിക്ക് എസ്എംഎസും വാടാസ്പ്പ് സന്ദേശങ്ങളും അയക്കുന്നതായി ഒരു യുവവനിത ഐഎഎസ് ഓഫീസർ പരാതിപ്പെട്ടിട്ടുണ്ടെന്ന് പരസ്യമായി പറഞ്ഞത് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് ഇതിൻറെ സ്‌ക്രീൻ ഷോട്ടുകളും അദ്ദേഹം പങ്കുവച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനിതകളായ ജൂനിയർ ഐഎഎസ് ഓഫീസർമാരോട് മോശമായി പെരുമാറിയതിനാണ് ബിശ്വനാഥ് സിൻഹയെ ആ സ്ഥാനത്ത് നിന്നും മാറ്റിയതെന്ന് ജ്യോതികുമാർ ചാമക്കാല പറയുന്നു. ഒരു ജൂനിയർ ഐഎഎസ് ഓഫീസറോട് സിൻഹ മോശമായി പെരുമാറിയതിനെ തുടർന്ന് അവരുടെ രക്ഷിതാക്കൾ നേരത്തെ മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിരുന്നു.

പിന്നീട് ട്രെയിനിംഗിലുള്ള രണ്ട് യുവ വനിത ഐഎഎസുകാരോടും ബിശ്വനാഥ് സിൻഹ സമാനമായ രീതിയിൽ പെരുമാറി. ഇവർ മുസൂറിയിലെ ഐഎഎസ് അക്കാദമിയിൽ ഇതേക്കുറിച്ച് പരാതി നൽകി.

ഈ പരാതി മസൂറിയിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. പ്രശ്‌നം ഒതുക്കി തീർക്കാൻ ബിശ്വനാഥ് സിൻഹ നേരിട്ട് ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഇതോടെയാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റിയത്.