സുസുക്കി ‘ഹയാബുസ’ ഇന്ത്യയിലെത്തി ; 2020 ൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും

സുസുക്കി ‘ഹയാബുസ’ ഇന്ത്യയിലെത്തി ; 2020 ൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും

Spread the love

 

സ്വന്തം ലേഖിക

സുസുക്കി 2020 ഹയാബുസയുടെ ഏറ്റവും പുതിയ ബൈക്ക് ഇന്ത്യയിൽ പുറത്തിറക്കി. 13.75 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. മെറ്റാലിക് തണ്ടർ ഗ്രേ, കാൻഡി ഡാറിങ് റെഡ് എന്നീ രണ്ട് നിറങ്ങളിലാണ് ഹയാബുസ ഇറങ്ങുന്നത്. അടുത്ത വർഷം ജനുവരി 20 മുതൽ ഉപഭോക്താക്കൾക്ക് 2020 ഹയാബുസ ലഭിക്കുന്നതാണ്.

വാഹനത്തിന്റെ മെക്കാനിക്കൽ ഫീച്ചേഴ്‌സ് എല്ലാം പഴയ പതിപ്പിൽ തന്നെയാണ്. 1340 സിസി ഫോർ സിലിണ്ടർ എൻജിനാണ് വാഹനത്തിന് കരുത്തേകുക. 197 ബിഎച്ച്പി പവറും 155 എൻഎം ടോർക്കുമേകുന്നതാണ് ഈ എൻജിൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരക്ഷയ്ക്കായി മുന്നിൽ 310 എംഎം ഡിസ്‌ക് ബ്രേക്കും പിന്നിൽ 260 എംഎം ഡിസ്‌ക് ബ്രേക്കുമാണ് ഹയാബുസയിൽ ഉള്ളത്. പുതിയ സ്‌പോർട്ടി ഗ്രാഫിക്‌സും പുതിയ ബ്രേക്ക് കാലിപേഴ്‌സും ഹയാബുസയെ പഴയ പതിപ്പിൽ നിന്ന് വ്യത്യസ്തമാക്കുന്നതായിരിക്കും.