കാട്ടുപോത്തിന്റെ ആക്രമണത്തിൽ സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു
തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരെ കാട്ടുപോത്ത് ആക്രമിച്ചു. കള്ളിക്കാട് സ്വദേശികളായ സജീവ് കുമാർ, ചന്ദ്രൻ എന്നിവരെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. കള്ളിക്കാട് വിയ കോണത്തുനിന്ന് കള്ളിക്കാട് ജംഗ്ഷനിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യവെ റോഡിൽനിന്ന കാട്ടുപോത്ത് ഇരുവരെയും ആക്രമിക്കുകയായിരുന്നു.
കാട്ടുപോത്തിന്റെ ആക്രമണമുണ്ടായ സ്ഥലത്തു നിന്ന് അര കിലോമീറ്റര്‍ മാത്രം അകലെയാണ് നെട്ടുകാൽതേരി ഓപ്പൺ ജയിലിന്റെ റബ്ബർ തോട്ടം. യുവാക്കളെ ആക്രമിച്ച ശേഷം കാത്തുപോത്ത് നെയ്യാർ കനാൽ കടന്ന് ജയിൽ കോമ്പൗണ്ടിലേക്ക് കടന്നതായി നാട്ടുകാർ പറയുന്നു.
പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ കാട്ടുപോത്തിന്റെ ശല്യം എത്രയും വേഗം പരിഹരിക്കണമെന്ന് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0