ബിഷപ്പ് ഫ്രാങ്കോ കോടതിയിൽ ഹാജരായി ;ജാമ്യം നീട്ടി.
സ്വന്തംലേഖകൻ
പാലാ : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം നീട്ടി. കേസ് നടപടിയുടെ പാല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നീട്ടിയത്. അടുത്തമാസം ഏഴിന് കേസ് വീണ്ടും പരിഗണിക്കും. കേസിന്റെ വിചാരണയ്ക്കായി ഫ്രാങ്കോ കോടതിയിൽ ഹാജരായിരുന്നു.കുറ്റപത്രത്തിന്റേയും അനുബന്ധരേഖകളുടേയും പകർപ്പുകൾ കോടതി ഫ്രാങ്കോയ്ക്ക് കൈമാറി. പാല കോടതി തന്നെയാണ് അടുത്ത തവണയും കേസ് പരിഗണിക്കുക. അതിനുശേഷം കോട്ടയം സെക്ഷൻ കോടതിയിലേക്ക് കേസ് മാറ്റും.ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. കർദ്ദിനാൾ ആലഞ്ചേരി ഉൾപ്പെടെ 83 സാക്ഷികളാണ് കേസിൽ ളള്ളത്. പ്രമുഖ അഭിഭാഷകനായ അഡ്വ.ജിതേഷ് ജെ ബാബുവിനെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചത്.