ഉയിരിനും ഉലകിനും രണ്ടാം പിറന്നാൾ ; മക്കൾക്ക് ആശംസകളുമായി നയൻതാരയും വിഘ്നേശ് ശിവനും
മക്കളായ ഉയിരിനും ഉലകിനും പിറന്നാള്‍ ആശംസയുമായി നയന്‍താരയും വിഘ്നേശ് ശിവനും. സോഷ്യല്‍മീഡിയയിലൂടെയാണ് ഇരുവരും മക്കള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
ഇരട്ടക്കുട്ടികള്‍ക്ക് ഉയിര്‍ ഉലഗ് എന്ന് പേരിട്ടപ്പോള്‍ അവര്‍ തന്റെ ജീവനും ലോകവും ആയി മാറണമെന്ന് ആഗ്രഹിച്ചെന്നും അവര്‍ അങ്ങനെ തന്നെയാണ് പെരുമാറുന്നതെന്നും വിഘ്നേശ് ശിവന്‍ കുറിച്ചു. തന്റെ ജീവിതത്തില്‍ മക്കളോടുള്ള കുഞ്ഞു നിമിഷങ്ങളില്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ജീവിച്ചതുപോലെ തോന്നുന്നതെന്ന് നയന്‍താര കുറിച്ചു.
“എൻ്റെ അഴകൻമാർക്ക് ജന്മദിനാശംസകള്‍. നിങ്ങളോടൊപ്പം ചിലവഴിക്കുന്ന ഓരോ സെക്കൻഡും എനിക്ക് തോന്നുന്നത് ഞാൻ ആ കുഞ്ഞു നിമിഷം മാത്രമാണ് ജീവിതകാലം മുഴുവൻ ജീവിച്ചത് എന്നാണ്. എന്റെ പ്രണയവും ജീവിതവും മാസ്മരികതയും ശക്തിയും എല്ലാം നിങ്ങളാണ്. ഈ മായാലോകം എനിക്ക് നല്‍കിയതിന് നന്ദി. എൻ്റെ പ്രിയപ്പെട്ട ഉയിരും ഉലഗും അറിയാൻ, ഞാൻ നിങ്ങളെ രണ്ടുപേരെയും എൻ്റെ ഹൃദയം കൊണ്ടും ആത്മാവുകൊണ്ടും ആത്മാവുകൊണ്ടും സ്നേഹിക്കുന്നു. ഈ പ്രപഞ്ചത്തിലെ എല്ലാ നന്മകളും നല്‍കി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അമ്മയും അപ്പയും നിങ്ങളെ അതിരുകളില്ലാതെ സ്നേഹിക്കുന്നു.” നയൻ താര കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
“ഞാൻ നിങ്ങള്‍ക്ക് ഉയിർ ഉലഗ് എന്ന് പേരിട്ടപ്പോള്‍ നിങ്ങള്‍ രണ്ടുപേരും എൻ്റെ ജീവനും ലോകവും ആവണമെന്ന് ഞാൻ ആഗ്രഹിച്ചു. ശരിക്കും അങ്ങനെ തന്നെയാണ് നിങ്ങള്‍ എനിക്ക് തോന്നിപ്പിച്ചതും. എൻ്റെ കുഞ്ഞുമക്കള്‍ക്ക് രണ്ടുവയസ്സ് തികയുന്ന ഈ സന്ദർഭത്തില്‍ നിങ്ങളോടുള്ള അതിരറ്റ സ്നേഹം ഞാൻ പങ്കുവയ്ക്കുകയാണ്. അമ്മയും അപ്പയും നമ്മുടെ മുഴുവൻ കുടുംബവും ജീവിതത്തില്‍ മറ്റൊരിക്കലും ഇത്രയും സന്തോഷിച്ചിട്ടില്ല. നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുന്ന സന്തോഷവും സ്നേഹവും കാണുമ്ബോള്‍ ദൈവത്തിന് ഞങ്ങളോട് വളരെയധികം സ്നേഹമുണ്ടെന്നും ഞങ്ങളെ അദ്ദേഹം കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുകയാണെന്നും വെളിപ്പെട്ടിരിക്കുകയാണ്.
നിങ്ങളും വളരെയധികം അനുഗ്രഹിക്കപ്പെട്ടവരാണെന്ന് ഞാൻ മനസിലാക്കുന്നു. ദൈവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളോടും ഒപ്പം ഈ പ്രപഞ്ചത്തിലെ എല്ലാ സ്നേഹത്തോടും കൂടി എന്റെ ഉയിരിനും ഉലഗിനും ജന്മദിനാശംസ നേരുന്നു.നിങ്ങളെ ഞങ്ങള്‍ ഒരുപാട് സ്നേഹിക്കുന്നു.” വിഘ്‌നേശ് കുറിച്ചു.