play-sharp-fill
ബിരിയാണി’ സംവിധായകൻ   സജിൻ ബാബുവിന്റെ ലൈംഗിക പീഡന വെളിപ്പെടുത്തലുമായി ജൂനിയര്‍ആര്‍ട്ടിസ്റ്റുകള്‍; കുറ്റം സമ്മതിച്ച്‌ സംവിധായകൻ

ബിരിയാണി’ സംവിധായകൻ സജിൻ ബാബുവിന്റെ ലൈംഗിക പീഡന വെളിപ്പെടുത്തലുമായി ജൂനിയര്‍ആര്‍ട്ടിസ്റ്റുകള്‍; കുറ്റം സമ്മതിച്ച്‌ സംവിധായകൻ

അന്താരാഷ്ട്ര തലത്തില്‍ പ്രശംസകള്‍ ഏറ്റുവാങ്ങിയ കനി കുസൃതി ചിത്രം ‘ബിരിയാണി’യുടെ സംവിധായകൻ സജിൻ ബാബു ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി ജൂനിയർ ആർടിസ്റ്റുകള്‍.

മാധ്യമങ്ങൾക്ക് നല്‍കിയ അഭിമുഖത്തിലാണ് യുവതികള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്.

ഹേമ കമ്മീഷൻ റിപ്പോർട്ടിനെ അഭിനന്ദിച്ച്‌ സജിൻ ബാബു ഇന്നലെ ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയിരുന്നു. തെറ്റുകള്‍ സംഭവിക്കാമെന്നും, അതെല്ലാം തിരുത്തി മുന്നോട്ട് പോവേണ്ടതുണ്ടെന്നും കുറിപ്പില്‍ സജിൻ ബാബു പറഞ്ഞിരുന്നു. സജിൻ ബാബു അത്തരമൊരു കുറിപ്പ് പങ്കുവെച്ചില്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഈ തുറന്നുപറച്ചില്‍ ഉണ്ടാവില്ലായിരുന്നുവെന്നാണ് ജൂനിയർ ആർടിസ്റ്റുകളായ യുവതികള്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയില്‍ പുതുമുഖങ്ങളായി എത്തിയപ്പോഴാണ് തങ്ങള്‍ക്ക് ദുരനുഭവം ഉണ്ടായതെന്നാണ് യുവതികള്‍ പറയുന്നത്. സജിന്റെ ഒരു ലോ ബഡ്ജറ്റ് സിനിമയുമായി ബന്ധപ്പെട്ട് സിനിമയുടെ ക്രൂ മെംബേഴ്സ് ഒരു ചെറിയ കെട്ടിടത്തിലായിരുന്നു താമസിച്ചിരുന്നതെന്നും, തന്നെ സജിന്റെ കാമുകിയുടെ കൂടെ ആ രാത്രി താമസിപ്പിച്ചുവെന്നും എന്നാല്‍ കാമുകിയില്ലാത്ത സമയത്ത് സജിൻ ബാഗ് എടുക്കാനെന്ന വ്യാജേന മുറിയിലെത്തുകയും തന്നെ കടന്നുപിടിക്കുകയും ചെയ്തുവെന്നാണ് യുവതി പറഞ്ഞത്

സജിന്റെ ഒരു തിരക്കഥ വിവർത്തനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തൃശ്ശൂർ സംഗീത നാടക അക്കാദമിയിലെത്തുകയും എന്നാല്‍ തിരക്കഥ വായിക്കാനെന്ന വ്യാജേന പുറത്ത് മുറിയെടുക്കുകയും എന്നാല്‍ താൻ തിരക്കഥ വായിക്കുന്ന സമയത്ത് സജിൻ മുറിയിലെത്തുകയും തന്നെ കയറിപിടിക്കുകയും ശബ്ദമുണ്ടാക്കിയപ്പോള്‍ ക്ഷമ പറഞ്ഞുവെന്നും, സാധാനങ്ങളെടുത്ത് താൻ പുറത്തിറങ്ങാൻ തുടങ്ങിയപ്പോള്‍ മുറിയില്‍ വെച്ച്‌ സജിൻ ബാബു സ്വയംഭോഗം ചെയ്യാൻ ആരംഭിച്ചുവെന്നും യുവതി വെളിപ്പെടുത്തുന്നു. സജിൻ ബാബു കുറ്റസമ്മതം നടത്തി

വലിയ തുറന്നുപറച്ചിലുകളിലേക്കും മറച്ചുവെക്കപ്പെട്ട ലൈംഗികാതിക്രമങ്ങളിലേക്കുമാണ് മനുഷ്യാവകാശ ലംഘനങ്ങളിലേക്കുമാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് വിരല്‍ ചൂണ്ടുന്നത്. 2019-ല്‍ സമർപ്പിച്ച റിപ്പോർട്ട് 4 വർഷം പൂഴ്ത്തിവെച്ചും അറുപതോളം പേജുകള്‍ നീക്കം ചെയ്തുമാണ് സർക്കാർ പുറത്തുവിട്ടത്.

റിപ്പോർട്ടിനെ തുടർന്നുണ്ടായ തുറന്നുപറച്ചിലുകളെ തുടർന്ന് സംവിധായകൻ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്നും, നടൻ സിദ്ദിഖിന് എം. എം. എം. എ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെക്കേണ്ടി വന്നു. കൂടാതെ ബാബുരാജ്, മണിയൻപിള്ള രാജു, ജയൻ ചേർത്തല, മുകേഷ്, ഇടവേള ബാബു, അലൻസിയർ, റിയാസ് ഖാൻ, സുധീഷ് തുടങ്ങീ നിരവധി പേർക്കെതിരെയാണ് ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉയർന്നുവന്നത്.