play-sharp-fill
അഞ്ചുമാസമായി ബില്ലടച്ചില്ല ; എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്‌ഇബി ; മുപ്പതോളം ഓഫീസുകളുടെ പ്രവർത്തനങ്ങള്‍ അവതാളത്തിലായി

അഞ്ചുമാസമായി ബില്ലടച്ചില്ല ; എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്‌ഇബി ; മുപ്പതോളം ഓഫീസുകളുടെ പ്രവർത്തനങ്ങള്‍ അവതാളത്തിലായി

കൊച്ചി : അഞ്ചുമാസമായി ബില്ലടയ്ക്കാത്തതിനെ തുടർന്ന് എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്‌ഇബി. ഇതോടെ വൈദ്യുതിയില്ലാത്തതിനാല്‍ കളക്‌ട്രേറ്റിലെ മുപ്പതോളം ഓഫീസുകളുടെ പ്രവർത്തനങ്ങള്‍ അവതാളത്തിലായി.

മൈനിംഗ് ആൻഡ് ജിയോളജി, ജില്ലാ ലേബർ ഓഫീസ്, ജില്ലാ ഓഡിറ്റ് ഓഫീസ്, എഡ്യൂക്കേഷൻ ഡെപ്യൂട്ടി ‍ഡയറക്ടർ ഓഫീസ് തുടങ്ങിയ ഓഫീസുകളിലാണ് വൈദ്യുതി ഇല്ലാത്തത്.എല്ലാ ഓഫീസുകളിലുമായി 42 ലക്ഷം രൂപയാണ് കുടിശികയുള്ളത്. ഇതില്‍ റവന്യൂ വിഭാഗത്തിനു മാത്രം 7,19,554 രൂപയാണ് കുടിശിക അടക്കാനുള്ളത്.