play-sharp-fill
കോട്ടയം  അഭിലാഷ് തീയേറ്ററിൽ സിനിമ കാണാനെത്തിയ യുവാവിൻ്റെ ബൈക്ക് മോഷണം പോയി; പരാതി ലഭിച്ച് ആറാം മണിക്കൂറിൽ തന്നെ  പ്രതിയെ പിടികൂടി വെസ്റ്റ് പോലീസ്

കോട്ടയം അഭിലാഷ് തീയേറ്ററിൽ സിനിമ കാണാനെത്തിയ യുവാവിൻ്റെ ബൈക്ക് മോഷണം പോയി; പരാതി ലഭിച്ച് ആറാം മണിക്കൂറിൽ തന്നെ പ്രതിയെ പിടികൂടി വെസ്റ്റ് പോലീസ്

സ്വന്തം ലേഖിക

കോട്ടയം: ബൈക്ക് മോഷ്ടാവിനെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം കെ എസ് ആർ ടി സി ഭാഗത്തുള്ള അഭിലാഷ് തീയേറ്ററിൽ നിന്നും ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് സിനിമ കാണാൻ വന്ന മാത്യു എന്ന ചെറുപ്പക്കാരന്റെ ബൈക്ക് മോഷണം പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമ കഴിഞ്ഞ് വൈകിട്ട് 6 മണിക്ക് ആണ് മാത്യു പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തുന്നത്. ഉടൻ തന്നെ പോലീസ് കണ്ട്രോൾ റൂമിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിന്റെയും ബൈക്കിന്റെയും ദൃശ്യങ്ങൾ എടുത്ത് എല്ലാ സ്റ്റേഷനിലേക്കും മെസ്സേജ് അയക്കുകയും കൊല്ലം കൊട്ടിയം പോലീസ് മോഷ്ടാവിനെ പിടികൂടി കോട്ടയം വെസ്റ്റ് പോലീസിനെ ഏല്പിക്കുകയും ചെയ്തു.

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെളിനല്ലൂർ വില്ലേജിൽ വട്ടപ്പാറ ജുമാ മസ്ജിദിനു സമീപം അൽഫിയാ മനസിൽ വീട്ടിൽ അലിയാർ റാവുത്തർ മകൻ അൽത്താഫ് റാവുത്തർ (22) ആണ് അറസ്റ്റിലായത്. ബൈക്ക് നഷ്ടപ്പെട്ട് ആറാം മണിക്കൂറിൽ തന്നെ പ്രതിയെ പിടികൂടി.

കോട്ടയം വെസ്റ്റ് ഇൻസ്‌പെക്ടർ എസ് എസ് ഒ അനൂപ് കൃഷ്ണ അർ പി, പ്രിൻസിപ്പൽ എസ് ഐ ശ്രീജിത്ത്‌ ടി, പോലീസ് ഉദോഗസ്ഥരായ ജയകുമാർ, വിഷ്ണു വിജയദാസ്, ഷെജിമോൻ, വിജേഷ്, മഞ്ജുള എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.