play-sharp-fill
മോട്ടോര്‍ വാഹന വകുപ്പ്​ പിടികൂടിയ ബൈക്ക് ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് കടത്തി;  യുവാക്കള്‍ പിടിയില്‍

മോട്ടോര്‍ വാഹന വകുപ്പ്​ പിടികൂടിയ ബൈക്ക് ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് കടത്തി; യുവാക്കള്‍ പിടിയില്‍

സ്വന്തം ലേഖിക

കൊ​ല്ലം: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി​ടി​കൂ​ടി​യ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പറി​ല്ലാ​ത്ത ബൈ​ക്ക് ഡ്യൂ​പ്ലി​ക്കേ​റ്റ് താ​ക്കോ​ലി​ട്ട് ക​ട​ത്തി​ക്കൊ​ണ്ടു പോ​യ ര​ണ്ട് യു​വാ​ക്ക​ള്‍ പൊലീസ് പി​ടി​യി​ൽ.


ക​ല്ലു​വാ​തു​ക്ക​ല്‍ മേ​വ​ന​ക്കോ​ണം അ​തു​ല്‍ ഭ​വ​നം വീ​ട്ടി​ല്‍ അ​തു​ല്‍ (19), മേ​വ​ന​ക്കോ​ണം തു​ള​സി ഭ​വ​ന​ത്തി​ല്‍ മ​ഹേ​ഷ് (19) എ​ന്നി​വ​രാ​ണ് പൊ​ലീ​സി​​ന്‍റെ പി​ടി​യി​ലാ​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പര്‍ പ്ര​ദ​ര്‍ശി​പ്പി​ക്കാ​ത്ത​തി​നെ തു​ട​ര്‍ന്നാ​ണ് പാ​രി​പ്പ​ള​ളി പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ യു​വാ​ക്ക​ളു​ടെ ബൈ​ക്ക് പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് താ​ക്കോ​ലും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വാങ്ങിവെ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ര്‍ന്ന്, മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ക​ള്ള​താ​ക്കോ​ലു​പ​യോ​ഗി​ച്ച്‌ യു​വാ​ക്ക​ള്‍ ബൈ​ക്കു​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. ക​ല്ലു​വാ​തു​ക്ക​ല്‍ മേ​വ​ന​ക്കോ​ണം സ്വ​ദേ​ശി​യാ​യ അ​മ്പിളി​യു​ടെ പ​ള്‍സ​ര്‍ ബൈ​ക്കാ​ണ് യു​വാ​ക്ക​ള്‍ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്.

പാ​രി​പ്പ​ള്ളി ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ. ​അ​ല്‍ജ​ബ​ര്‍, എ​സ്.​ഐ​മാ​രാ​യ അ​നൂ​പ് സി. ​നാ​യ​ര്‍, ജ​യിം​സ്, എ.​എ​സ്.​ഐ അ​ഖി​ലേ​ഷ്, എ​സ്.​സി.​പി.​ഒ ശ്രീ​കു​മാ​ര്‍ എ​ന്നി​വ​രു​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.