ഈരാറ്റുപേട്ട തീക്കോയിയിൽ കെഎസ്ആർടിസി ബസ്സിന് മുൻപിൽ യുവാവിന്റെ ബൈക്ക് അഭ്യാസം; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട: തീക്കോയി ഈരാറ്റുപേട്ട റൂട്ടിൽ കെഎസ്ആർടിസി ബസ്സിന് മുൻപിൽ യുവാവിൻരെ ബൈക്ക് അഭ്യാസം. ബൈക്കിന്റെ മുൻചക്രം ഉയർത്തിയാണ് അഭ്യാസപ്രകടനം നടത്തിയത്.
ആനിയിളപ്പ് മുതൽ നടക്കൽ വരെ ഈ അഭ്യാസം തുടർന്നതായി ബസ്സ് യാത്രക്കാർ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌കൂൾ വിദ്യാർത്ഥികളും മറ്റ് കാൽനട യാത്രക്കാരും വാഹന ഗതാഗതവും ഏറെയുള്ള റൂട്ടിൽ ആയിരുന്നു അഭ്യാസപ്രകടനം.
കഴിഞ്ഞദിവസം തീക്കോയി പാലത്തിന് സമീപവും ഈ യുവാവ് അഭ്യാസപ്രകടനം നടത്തിയിരുന്നതായി പരാതിയുണ്ട്. ബസ് യാത്രക്കാർ ചിത്രീകരിച്ച വീഡിയോ പൊലീസിന് കൈമാറിയിട്ടുണ്ട്.
Third Eye News Live
0