തൃശൂര്‍-തളിക്കുളം ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

തൃശൂര്‍-തളിക്കുളം ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

സ്വന്തം ലേഖകൻ

തൃശൂര്‍: ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പഴഞ്ഞി അരുവായി സ്വദേശി സനു സി ജെയിംസ് (29) ആണ് മരിച്ചത്.

സനു സി ജെയിംസിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ചയാണ് അപകടമുണ്ടായത്. ചികിത്സയിലിരിക്കെ ഇന്നലെ അര്‍ധരാത്രിയാണ് യുവാവ് മരിച്ചത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പുരോഗമിക്കുകയാണ്. അപകടമുണ്ടായതിന്റെ പിറ്റേ ദിവസമാണ് റോഡിലെ കുഴി താത്ക്കാലികമായി അടച്ചത്. പിതാവ് ഓട്ടോഡ്രൈവറാണ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സനുവെന്ന് ബന്ധു ട്വന്റിഫോറിനോട് പറഞ്ഞു.