play-sharp-fill
അമിത വേഗത്തിലെത്തിയ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; ചോദ്യം ചെയ്ത യുവാവിനെ കുത്തി വീഴ്ത്തി; പ്രതിയെ പിടികൂടാനെത്തിയ എസ് ഐ യേയും മർദ്ദിച്ചു; സംഭവം മണർകാട്ട്

അമിത വേഗത്തിലെത്തിയ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; ചോദ്യം ചെയ്ത യുവാവിനെ കുത്തി വീഴ്ത്തി; പ്രതിയെ പിടികൂടാനെത്തിയ എസ് ഐ യേയും മർദ്ദിച്ചു; സംഭവം മണർകാട്ട്

സ്വന്തം ലേഖകൻ

കോട്ടയം: മണർകാടിന് സമീപം അമിതവേഗത്തിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കിലിടിച്ചു.

ഇത് ചോദ്യം ചെയ്ത യുവാവിനെ നടുറോഡിൽ കുത്തി വീഴ്ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളി ചിറയിൽ രജ്ഞുവിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി 10.30 ന് മണർകാടിന് സമീപം കെ.കെ റോഡിലെ പെട്രോൾ പമ്പിന് മുൻപിലാണ് സംഭവം

പമ്പിൽ നിന്ന് ഇന്ധനം നിറച്ച് പുറത്തിറങ്ങിയ രഞ്ജുവിൻ്റെ ബൈക്കിൽ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.

ഇത് ചോദ്യം ചെയ്ത രഞ്ജുവിനെ കുത്തി വീഴ്ത്തുകയായിരുന്നു. നാട്ടുകാർ ചേർന്ന് രജ്ജുവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

രജ്ജുവിനെ കുത്തിയ പ്രതി രഘുലാലിനെ പിടികൂടാൻ എത്തിയ മണർകാട് സ്റ്റേഷനിലെ എസ്ഐ അനീഷി നാണ് പരിക്കേറ്റത്.
രാത്രി പന്ത്രണ്ടോടെ വടവാതൂർ ശാന്തിഗ്രാം കോളനിയിൽ നിന്നാണ് രഘുലാലിനെ പിടികൂടിയത്.