ബൈക്കിൽ സഞ്ചരിച്ച ദമ്പതിമാരെ പിന്തുടര്‍ന്ന്  സമൂഹവിരുദ്ധരുടെ  മര്‍ദനം; നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസിലേല്‍പ്പിച്ചു

ബൈക്കിൽ സഞ്ചരിച്ച ദമ്പതിമാരെ പിന്തുടര്‍ന്ന് സമൂഹവിരുദ്ധരുടെ മര്‍ദനം; നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസിലേല്‍പ്പിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതിമാരെ ഓട്ടോയിൽ പിന്തുടർന്ന് തടഞ്ഞുനിർത്തി സമൂഹവിരുദ്ധർ മർദിച്ചു.നാട്ടുകാര്‍ കയ്യോടെ പിടികൂടി ഇവരെ പോലീസിലേല്‍പ്പിച്ചു

സംഭവത്തിൽ നെടുമങ്ങാട് പോലീസ് സംഘത്തെ കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച രാത്രി 7.30 മണിയോടെ വാളിക്കോട് ജങ്ഷനിലായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാർ പിടികൂടിയ സംഘത്തെ നെടുമങ്ങാട് പോലീസിനു കൈമാറുകയായിരുന്നു. ആക്രമിസംഘത്തിൽ അഞ്ചുപേരുണ്ടായിരുന്നു ഒരാൾ ഓടിരക്ഷപ്പെട്ടു.

ബൈക്കിൽ വന്നവരെ ഓട്ടോറിക്ഷയിൽ പിന്തുടർന്നെത്തിയാണ് ആക്രമിച്ചത്. ആദ്യം വാളിക്കോട് ജങ്ഷനിൽ തടഞ്ഞുനിർത്തി ദമ്പതിമാരെ കൈയേറ്റം ചെയ്യാനുള്ള ശ്രമം നാട്ടുകാരും സ്ഥലത്തുണ്ടായിരുന്ന പോലീസും ചേർന്ന് തടഞ്ഞു. ഇരുകൂട്ടരെയും പറഞ്ഞുവിട്ടിരുന്നു.

എന്നാൽ, ഓട്ടോയിലെത്തിയ സംഘം കുറച്ചകലെ മാറിനിന്നു. ബൈക്കിലുള്ളവർ വാഹനമെടുത്ത് പുറപ്പെട്ടപ്പോൾ വീണ്ടും ഓട്ടോറിക്ഷയിൽ വന്നവർ കുറച്ചു മുന്നിലേക്ക് സഞ്ചരിച്ച ശേഷം റോഡിൽ കാത്തുനിന്ന് പിന്നാലെ വന്ന ദാമ്പതിമാരെ വീണ്ടും തടഞ്ഞുനിർത്തി കൈയേറ്റം ചെയ്തു.

ഇത് കണ്ട് ഓടിയെത്തിയ നാട്ടുകാരും പോലീസും ചേർന്ന് അക്രമികളെ പിടികൂടുകയായിരുന്നു.സംഘം മദ്യപിച്ചിരുന്നതായും നേരത്തേയും ഇവർ വഴിയിൽ വച്ച് ഏറ്റുമുട്ടിയിരുന്നതായും പോലീസ് പറയുന്നു.