video
play-sharp-fill
ബൈക്ക് കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട് എതിരെ വന്ന ആംബുലൻസിന് അടിയിലേക്ക് വീണു ; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ബൈക്ക് കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട് എതിരെ വന്ന ആംബുലൻസിന് അടിയിലേക്ക് വീണു ; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ബാംഗ്ലൂർ ബിഡിഎസ് നഗർ സ്വദേശി പ്രവീൺ (38) ആണ് മരിച്ചത്.

പെരുമ്പാവൂർ എംസി റോഡിൽ കാഞ്ഞിരക്കാട് വെച്ചാണ് അപകടമുണ്ടായത്. പ്രവീൺ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട് എതിരെ വന്ന ആംബുലൻസിന് അടിയിലേക്ക് വീഴുകയായിരുന്നു.

പ്രവീൺ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group