play-sharp-fill
ഇന്‍ഷുറന്‍സും, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റും ,മുന്‍വശത്തെ നമ്പർ പ്ലേറ്റുമില്ലാതെ ബൈക്കുമായി  അഭ്യാസ പ്രകടനം; നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച്‌ കൗമാരക്കാരന് ഗുരുതരപരിക്ക്; നാട്ടുകാര്‍ എത്തിയപ്പോള്‍ സ്ഥലം വിട്ടു

ഇന്‍ഷുറന്‍സും, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റും ,മുന്‍വശത്തെ നമ്പർ പ്ലേറ്റുമില്ലാതെ ബൈക്കുമായി അഭ്യാസ പ്രകടനം; നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച്‌ കൗമാരക്കാരന് ഗുരുതരപരിക്ക്; നാട്ടുകാര്‍ എത്തിയപ്പോള്‍ സ്ഥലം വിട്ടു


സ്വന്തം ലേഖിക

കൊച്ചി: ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ കൗമാരക്കാരന് പരിക്ക്. നിയന്ത്രണംവിട്ട് മറിഞ്ഞ ബൈക്ക് നിരങ്ങിനീങ്ങി സമീപത്തെ പോസ്റ്റിലിടിച്ചാണ് നിന്നത്. മറ്റൊരു ബൈക്കുമായി മത്സരയോട്ടം നടത്തിയാണ് കൗമാരക്കാരന് എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്‍ഷുറന്‍സും പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റും മുന്‍വശത്തെ നമ്ബര്‍പ്ലേറ്റുമില്ലാത്ത ബൈക്കുമായാണ് കൗമരാക്കാരന്‍ ചീറിപാഞ്ഞത്.


എളംകുളം ചിലവന്നൂര്‍ റോഡിലെ കപ്പേളയ്ക്ക് സമീപം ഇന്നലെ രാവിലെയാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ കൗമാരക്കാരന്‍ നാട്ടുകാര്‍ അടുത്തെത്തും മുന്‍പ് പിന്നാലെ എത്തിയ മറ്റൊരു ബൈക്കില്‍ കയറി സ്ഥലംവിട്ടു. സൗത്ത് പൊലീസ് സ്ഥലത്തെത്തി ബൈക്ക് സ്റ്റേഷനിലെത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിലെത്തി കൗമാരക്കാരനില്‍ നിന്ന് മൊഴിയെടുത്തെങ്കിലും സംശായസ്പദമായ മറുപടിയാണ് ലഭിച്ചത്. അതേസമയം നെയ്യാറ്റിന്‍കര രജിസ്‌ട്രേഷനിലുള്ള ബൈക്ക് മോഷ്ടിച്ചതാണോ എന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ബൈക്ക് മോഷണ മുതലാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.