ഫുട്പാത്തും കൈവരിയും തകർത്ത് ബൈക്ക് വൈദ്യുതിത്തൂണിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
അഞ്ചൽ: ബൈക്ക് വൈദ്യുതിത്തൂണിലിടിച്ച് യുവാവ് മരിച്ചു. ഏരൂർ അയിലറ വേലൻകുഴി ചരുവിള പുത്തൻവീട്ടിൽ സുബിൻ (21) ആണ് മരിച്ചത്.
ഫുട്പാത്തും കൈവരിയും തകർത്ത് പോസ്റ്റിൽ ഇടിച്ച് തകർന്ന നിലയിലായിരുന്നു ബൈക്ക്. വഴിയാത്രക്കാരാണ് സുബിനെ അപകടത്തിൽപെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് അഞ്ചൽ പൊലീസ് സ്ഥലത്തെത്തിയാണ് സുബിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
സുബിൻ്റെ കുടുംബം അഞ്ചൽ ചീപ്പുവയലിൽ വാടകക്ക് താമസിച്ചുവരികയാണ്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിതാവ്: ബിജു. മാതാവ്: സിന്ധു. സഹോദരൻ: നിഥിൻ.
Third Eye News Live
0