
കൊല്ലം: ചിതറയില്‍ യുവതിയെ വീട്ടിനുള്ളില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
ചിതറ ചല്ലിമുക്ക് വട്ടക്കരിക്കം അന്‍വര്‍ മന്‍സിലില്‍ നിസാറുദീന്‍ (61) ആണ് പിടിയിലായത്. നിസാറുദ്ദീന്റെ ഓട്ടോറിക്ഷ യുവതി ‘ഗ്യാസ്’ സിലിണ്ടര്‍ എടുക്കുന്നതിന് വേണ്ടി വിളിച്ച് കൊണ്ട് വന്നിരുന്നു. സിലിണ്ടര്‍ വീടിനകത്ത് കയറ്റി വയക്കാന്‍ ഇയാള്‍ സഹായിച്ചു. ഈ സമയത്താണ് യുവതിയെ കടന്നു പിടിച്ചത്. യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കുടി.
പ്രതി ഓട്ടോയില്‍ രക്ഷപ്പെടുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് നിസാറുദ്ദീനെ വട്ടക്കരിക്കത്ത് നിന്ന് അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി കോടതി റിമാന്‍ഡ് ചെയ്തു. 2020 ല്‍ മറ്റൊരു പീഡനക്കേസിലും നിസാറുദീനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







