
മുണ്ടക്കയം: പാവപ്പെട്ട ജനവിഭാഗങ്ങൾ ആശ്രയിക്കുന്ന മുണ്ടക്കയം ഗവ. ആശുപത്രിയിൽ ഡ്യൂട്ടി സമയങ്ങളിൽ ഡോക്ടർമാരുടെ അഭാവം മൂലം രോഗികൾ ദുരിതത്തിലാണെന്ന് പരാതി. ചികിത്സ ലഭിക്കാതെ നിരവധി പേർ ബുദ്ധിമുട്ടുന്നതായും ആശുപത്രിയിലെ സേവനങ്ങൾ കാര്യക്ഷമമല്ലെന്നുമാണ് ആക്ഷേപം.
ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് ആശുപത്രിയിലെ ഡോക്ടർമാരുടെ ലഭ്യത ഉറപ്പാക്കണമെന്നും ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്നും ബി.ജെ.പി മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലി ആവശ്യപ്പെട്ടു.






