Spread the love

വാട്സ്‌ആപ്പില്‍ ഇനി മെസേജുകള്‍ ഷെഡ്യൂള്‍ ചെയ്യാം, ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുമായി ഐഫോണ്‍.

video
play-sharp-fill

ഇതിലൂടെ മെസേജ് അപ്പോള്‍ തന്നെ അയക്കുന്നതിന് ചെയ്യുന്നതിന് പകരം നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച്‌ ഷെഡ്യൂള്‍ ചെയ്യാൻ സാധിക്കും.

ഈ ഫീച്ചർ ഉപയോഗിച്ച്‌ മെസേജുകള്‍ മുൻകൂട്ടി തയ്യാറാക്കി വെക്കാനും, അവ അയക്കേണ്ട സമയം ക്രമീകരിക്കാനും, അയക്കുന്നതിന് മുൻപായി മെസേജുകള്‍ ഒഴിവാക്കാനും ഒഴിവാക്കാനും ഉപയോക്താക്കള്‍ക്ക് സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഒരു ചാറ്റില്‍ മെസേജ് അയക്കുന്ന ‘സെൻഡ്’ ബട്ടണ്‍ ദീർഘനേരം അമർത്തിപ്പിടിച്ചുകൊണ്ട് ഉപയോക്താക്കള്‍ക്ക് ഈ ഷെഡ്യൂളിംഗ് ടൂളിലേക്ക് പ്രവേശിക്കാൻ സാധിച്ചേക്കും. മെസേജ് അയക്കേണ്ട സമയം തിരഞ്ഞെടുത്തുകഴിഞ്ഞാല്‍, വാട്‌സ്‌ആപ്പ് ആ മെസേജ് ക്യൂ ചെയ്യുകയും കൃത്യസമയത്ത് അത് സ്വയമേവ അയക്കുകയും ചെയ്യും. ഈ ഫീച്ചർ ഇപ്പോഴും വികസനഘട്ടത്തിലാണുള്ളത്. ഇതുവരെ ‘ടെസ്റ്റ് ഫ്ലൈറ്റ്’ ബീറ്റ പതിപ്പുകളില്‍ ഈ സൗകര്യം ലഭ്യമായിട്ടില്ല.

ഇതിന്റെ ഔദ്യോഗിക ലോഞ്ച് തീയതി വാട്‌സ്‌ആപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും, എല്ലാവർക്കുമായി പുറത്തിറക്കുന്നതിന് മുൻപ് ഈ ഫീച്ചർ ആദ്യം ബീറ്റ ടെസ്റ്റർമാർക്ക് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗ്രൂപ്പ് ചാറ്റുകളിലും വ്യക്തിഗത ചാറ്റുകളിലും ഈ ഫീച്ചർ ലഭ്യമാണ്. ഒരു സന്ദേശം തയ്യാറാക്കി പത്ത് മിനിറ്റിന് ശേഷവും, രണ്ടാഴ്ച മുൻകൂട്ടിയുള്ള സന്ദേശങ്ങളും ഇത്തരത്തില്‍ ഷെഡ്യൂള്‍ ചെയ്യാൻ സാധിക്കും. അപ്പോള്‍ ഇനി വിശേഷ ദിവസങ്ങളില്‍ മറക്കുമെന്ന് ടെൻഷൻ വേണ്ട.