ചാവക്കാട് ദേശീയ പാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ട് പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
ചാവക്കാട്: ദേശീയ പാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ട് പേർക്ക് പരിക്ക്. വടക്കേക്കാട് മണികണ്ഠേശ്വരം കൊട്ടാരപ്പാട്ട് ജലീലിന്റെ മകൻ നിഹാലാണ് (18) മരിച്ചത്.
കൂടെയുണ്ടായിരുന്ന നഹൽ (17), എടക്കഴിയൂർ ആനക്കോട്ടിൽ കരീമിന്റെ മകൻ നദീം എന്നിവർക്കാണ് പരിക്കേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച രാത്രി 11ഓടെ അകലാട് ഒറ്റയിനി മദ്രസക്ക് സമീപമാണ് സംഭവം. മൂന്നു പേരെയും മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നിഹാലിനെ രക്ഷിക്കാനായില്ല.
ഗുരുതരമായി പരിക്കേറ്റ നഹലിനെ തൃശൂർ അശ്വനി ആശുപത്രിയിലേക്കും നദീമിനെ തൃശ്ശൂർ ദയ ആശുപത്രിയിലേക്കും മാറ്റി.
Third Eye News Live
0