റബർ ആക്ട് ഭേദഗതി ചെയ്യാനുള്ള നീക്കം അംഗീകരിക്കാനാവില്ല: അഡ്വ.ബിജു പുന്നത്താനം

റബർ ആക്ട് ഭേദഗതി ചെയ്യാനുള്ള നീക്കം അംഗീകരിക്കാനാവില്ല: അഡ്വ.ബിജു പുന്നത്താനം

തേർഡ് ഐ ബ്യൂറോ

കോട്ടയം: റബർ കർഷകരെ ദ്രോഹിക്കുന്ന റബർ ആക്ട് ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കം അനുവദിക്കില്ലെന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ.ബിജു പുന്നത്താനം പ്രസ്താവനയിൽ അറിയിച്ചു.

റബർകർഷകമേഖലയിൽ വലിയ പ്രതിസന്ധിഉണ്ടാക്കുന്നതും റബർബോർഡ് പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതുമാണ് ഇപ്പോഴുള്ള ഭേദഗതി. 1947ലെ റബർ ആക്ട് ഭേദഗതിചെയ്യുന്നതിനായുള്ള കേന്ദ്രസർക്കാർ നീക്കം അംഗീകരിക്കാനാവില്ല. കോവിഡിന്റെ മറവിൽ ടയർലോബിയെ സഹായിക്കുന്നതിനായി നടത്തുന്ന ആസൂത്രിതമായ നീക്കം റബർ കാർഷകരുടെ നടുവൊടിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ ഉദ്പാദനചിലവ് പോലും ലഭിക്കുന്നില്ലാത്ത റബറിന് 200 രൂപയെങ്കിലും താങ്ങുവില ഉറപ്പാക്കുന്നതിനും നിലവിൽ കർഷകർക്ക് നൽകുവാനുള്ള റബർവിലസ്ഥിരതാഫണ്ട് കുടിശികഎത്രയും വേഗം നൽകുന്നതിനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണം

..ഈ വിഷയത്തിൽ ഗൗരവകരമായി കേരള ഗവണ്മെന്റ് ഇടപെടണമെന്നും കേരളത്തിലെ മുഴുവൻ എംപിമാരെയും അണിനിരത്തി കേന്ദ്രത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നതിനായി നേതൃത്വം നൽകണമെന്നും ആവശ്യപ്പെട്ടു കോട്ടയം ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.ബിജു പുന്നത്താനം കേരളമുഖ്യമന്ത്രിക്ക് നിവേദനം നൽകി .