കേവല ഭൂരിപക്ഷവും കടന്ന് എൻ.ഡി.എ : എൻ.ഡി.എയ്ക്ക് സീറ്റ് വർദ്ധിപ്പിച്ചത് ബി.ജെ.പിയുടെ മികച്ച പ്രകടനം ;മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കില്ലെന്ന് ജെ.ഡി.യു

കേവല ഭൂരിപക്ഷവും കടന്ന് എൻ.ഡി.എ : എൻ.ഡി.എയ്ക്ക് സീറ്റ് വർദ്ധിപ്പിച്ചത് ബി.ജെ.പിയുടെ മികച്ച പ്രകടനം ;മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കില്ലെന്ന് ജെ.ഡി.യു

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേവല ഭൂരിപക്ഷവും കടന്ന് എൻ.ഡി.എ മുന്നേറുകയാണ്. ബി ജെ പിയുടെ മികച്ച പ്രകടനമാണ് എൻ ഡി എയുടെ സീറ്റ് വർദ്ധിപ്പിക്കാൻ കാരണമായത്.

വോട്ടെണ്ണലിന്റെ തുടക്കംമുതൽ എൻ.ഡി.എയും മഹാസഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വച്ചത്. എന്നാലിത് പിന്നീട് എൻ ഡി എക്ക് അനുകൂലമായി മാറുകയായിരുന്നു. അതേസമയം എക്‌സിറ്റ് പോൾ ഫലങ്ങളെ പിന്തളളി എൻ ഡി എ കേവലഭൂരിപക്ഷം കടന്നതെങ്കിൽ കൂടിയും തൂക്ക് മന്ത്രിസഭയ്ക്കുളള സാദ്ധ്യത ഇപ്പോഴും നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോട്ടെണ്ണൽ അഞ്ചാം മണിക്കൂറിലേക്ക് എത്തുമ്പോൾ എൻ ഡി എ 125 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. മഹാസഖ്യം 105 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ചിരാഗ് പാസ്വാന്റെ എൽ ജെ പി ആറ് സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്

ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ ബി ജെ പിയും ആർ ജെ ഡിയും തമ്മിൽ കനത്ത മത്സരമാണ് ഇപ്പോഴും നടക്കുന്നത്. മഹാസഖ്യത്തിൽ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകിയത് മഹാസഖ്യത്തിന് തിരിച്ചടിയായി മാറുകയും ചെയ്തു.

ആർ ജെ ഡി 60 സീറ്റുകളിലും കോൺഗ്രസ് 20 സീറ്റുകളിലും ഇടതു പാർട്ടികൾ 19 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്. എൻ ഡി എയിൽ ജെ ഡി യു 53 സീറ്റുകളിലും ബി ജെ പി 71 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

അതേസമയം ബി ജെ പി നിശബ്ദമായി തങ്ങളെ ചതിച്ചുവെന്ന ആരോപണവുമായി ജെ ഡി യുവിന്റെ പല പ്രാദേശിക നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ആർ ജെ ഡിക്കും ബി ജെ പിക്കും പിറകിലേക്ക് ജെ ഡി യു പിന്തളളപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കില്ലെന്നാണ് ജെ ഡി യു നിലപാട്.

ജെ ഡി യുവിന്റെ സിറ്റിംഗ് സീറ്റിലുളളവർ പോലും പിന്നോട്ട് പോകുന്ന കാഴ്ചയാണ് ബീഹാറിൽ സംഭവിക്കുന്നത്. മോദിപ്രഭാവം ആണ് ഈ തിരഞ്ഞെടുപ്പിൽ തങ്ങളെ മുന്നിലെത്തച്ചതെന്നാണ് ബി ജെ പി നേതാക്കൾ പറയുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ വ്യക്തമായ ലീഡുയർത്താൻ മഹാസഖ്യത്തിനായി. ഒരു ഘട്ടത്തിൽ കേവലഭൂരിപക്ഷം മഹാസഖ്യവും കടന്നിരിന്നെങ്കിലും ലീഡ് നില പിന്നീട് താഴേക്ക് പോകുകയായിരുന്നു.