ബിഗ് ബോസ് സീസണ്‍ 6 പ്രെഡിക്ഷന്‍ ലിസ്റ്റുകള്‍ എത്തി; ആരൊക്കെ ഉണ്ടാകുമെന്നു പ്രവചിച്ചു പ്രേക്ഷകർ

ബിഗ് ബോസ് സീസണ്‍ 6 പ്രെഡിക്ഷന്‍ ലിസ്റ്റുകള്‍ എത്തി; ആരൊക്കെ ഉണ്ടാകുമെന്നു പ്രവചിച്ചു പ്രേക്ഷകർ

 

വീണ്ടുമൊരു ബിഗ് ബോസ് മലയാളം ഷോയ്ക്ക് തുടക്കമാകുകാണ്. എന്നാകും ഷോ ആരംഭിക്കുക എന്ന കാര്യത്തില്‍ വ്യക്തത ഇല്ലെങ്കിലും സോഷ്യല്‍ മീഡിയ പേജുകളില്‍ എങ്ങും പ്രെഡിക്ഷൻ ലിസ്റ്റുകള്‍ ഉയര്‍ന്നു കഴിഞ്ഞു.

 

സിനിമ, സീരിയല്‍, സ്പോര്‍ട്സ്, മ്യൂസിക്, സോഷ്യല്‍ മീഡിയ തുടങ്ങി വിവിധ മേഖലകളില്‍ ഉള്ളവരുടെ പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുകയാണ്.

 

ഷാലു പേയാട് ആണ് ബിഗ് ബോസ് സീസണ്‍ 6 പ്രെഡിക്ഷൻ ലിസ്റ്റില്‍ ഒന്നാമതുള്ളത്. ബിഗ് ബോസ് സീസണ്‍ നാലിലെ മത്സരാര്‍ത്ഥിയായിരുന്ന റോബിനുമായുള്ള പ്രശ്നത്തിലും വിവാദത്തിലും ഏറെ ഉയര്‍ന്ന് കേട്ട പേരായിരുന്നു ഷാലു പേയാടിന്റേത്. സീക്രട്ട് ഏജന്റ്, ബ്യൂട്ടി വ്‌ലോഗറായ ജാസ്മിന്‍ ജാഫര്‍, ശ്രീലക്ഷ്മി അറയ്ക്കല്‍, തൊപ്പി, ജസീല പ്രവീണ്‍, അശ്വതി നായര്‍, ബീന ആന്റണി, രേഖ രതീഷ്, അമേയ പ്രസാദ്, ദയ, ഹെയ്ദി സാദിയ, നിവേദ് ആന്റണി, റിയ, വീണ മുകുന്ദൻ തുടങ്ങിയവരുടെ പേരുകളാണ് പ്രവചന ലിസ്റ്റായി യൂട്യൂബ് ചാനലായ ബിഗ് ബോസ് മല്ലു ടോക്‌സില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അൻഷിത അൻജി, ജിപി, ആര്യ ദയാല്‍, തങ്കച്ചൻ വിതുര, ഹെലൻ ഓഫ് സ്പാട്രാ, നടി ചൈതന്യ, ബോഡി ബില്‍ഡര്‍ ആരതി, നടൻ സുബാഷ് നായര്‍, ആറാട്ടണ്ണന്‍(സന്തോഷ് വര്‍ക്കി), അമല ഷാജി തുടങ്ങിയവരുടെ പേരുകളും പ്രെഡിക്ഷൻ ലിസ്റ്റില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. അതേസമയം, ഇത്തരം പ്രെഡിക്ഷനുകളില്‍ ഉള്ള ചിലര്‍ ഷോയില്‍ ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതയേറെയാണ്. കഴിഞ്ഞ വര്‍ഷവും പ്രെഡിക്ഷന്‍ ലിസ്റ്റില്‍ വന്നവരും ഇക്കൂട്ടതിലുണ്ട്.

 

ബിഗ് ബോസ് സീസണ്‍ 6ന്റെ ലോഗോ പ്രകാശനം അടുത്തിടെ ആണ് നടന്നത്. കഴിഞ്ഞ അഞ്ച് സീസണുകളിലും ഉണ്ടായിരുന്ന മോഹൻലാല്‍ തന്നെയാകും ഇത്തവണയും അവതാരകൻ. ഷോ ലൊക്കേഷൻ ചെന്നൈയിലോ മുംബൈയിലോ ആയിരിക്കുമെന്നും വിവരമുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ വഴിയെ വരും. ഫെബ്രുവരി അവസാനത്തോടെ ബിഗ് ബോസ് തുടങ്ങുമെന്നാണ് കരുതപ്പെടുന്നത്.