ഒൻപത് ജില്ലകളില്‍ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്….!  കോട്ടയത്തടക്കം ഇടതിനും വലതിനും നിര്‍ണായകം; വോട്ടെണ്ണല്‍ രാവിലെ പത്തിന്; തലസ്ഥാനത്തടക്കം മദ്യ നിരോധനം

ഒൻപത് ജില്ലകളില്‍ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്….! കോട്ടയത്തടക്കം ഇടതിനും വലതിനും നിര്‍ണായകം; വോട്ടെണ്ണല്‍ രാവിലെ പത്തിന്; തലസ്ഥാനത്തടക്കം മദ്യ നിരോധനം

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളിലെ 19 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്നറിയാം.

രാവിലെ പത്തിനാണ്‌ വോട്ടെണ്ണല്‍. രണ്ട് കോര്‍പ്പറേഷൻ, രണ്ട്‌ മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത്‌ വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരസഭയില്‍ പുത്തൻതോട് ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലമാണ് ഇടത് – വലത് മുന്നണികളെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകം. കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജിഷ ബെന്നിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്.

എല്‍ ഡി എഫിനും യു ഡി എഫിനും 22 അംഗങ്ങള്‍ വീതമാണ് നഗരസഭയില്‍ ഉണ്ടായിരുന്നത്. ഭരണകക്ഷിയായ യു ഡി എഫിന്‌ ജിഷ ബെന്നിയുടെ വിയോഗത്തിലൂടെ ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു.

നറുക്കെടുപ്പ് ജയത്തിന്റെ സഹായത്തോടെ ഭരിക്കുന്ന നഗരസഭയില്‍ തോല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ യു ഡി എഫിന് ഭരണം നഷ്ടപ്പെടും.