play-sharp-fill
സ്കൂട്ടറിൽ റെയിൽവേ സ്റ്റേഷനിലെത്തും, മടക്കം സൈക്കിളിൽ; അടുത്തിടെ മോഷ്ടിച്ചത് 15 സൈക്കിൾ, ഒടുവിൽ പ്രതി പോലീസ് പിടിയിൽ

സ്കൂട്ടറിൽ റെയിൽവേ സ്റ്റേഷനിലെത്തും, മടക്കം സൈക്കിളിൽ; അടുത്തിടെ മോഷ്ടിച്ചത് 15 സൈക്കിൾ, ഒടുവിൽ പ്രതി പോലീസ് പിടിയിൽ

ഹരിപ്പാട്: ആലപ്പുഴയിലെ ഹരിപ്പാട് ഏറെ നാളുകളായി പൊലീസിനെ വട്ടം ചുറ്റിച്ച സൈക്കിള്‍ മോഷ്ടാവ് പിടിയില്‍. കണ്ണൂർ ജില്ലയിലെ നാരാത്ത് വില്ലേജില്‍ ദേവനുരാഗി വീട്ടില്‍ നിന്നും വീയപുരം വില്ലേജില്‍ വെള്ളം കുളങ്ങര മുറിയില്‍ കുന്നത്ര വടക്കത്തില്‍ വീട്ടില്‍ താമസിക്കുന്ന രാജപ്പനാണ് (61) ഹരിപ്പാട് പൊലീസിന്റെ വലയിലായത്.

ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയില്‍ സൈക്കിള്‍ മോഷണം പോകുന്നത് അടുത്തിടെയായി പതിവായിരുന്നു. പൊലീസ് സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ മിക്ക സൈക്കിളും മോഷ്ടിച്ചത് ഒരാളാണെന്നു മനസിലായി.

കഴിഞ്ഞ തിങ്കളാഴ്ച ഹരിപ്പാട് റെയില്‍വേ സ്റ്റേഷൻ റോഡിന്റെ സമീപത്തുള്ള ബേക്കറിയുടെ മുന്നില്‍ വെച്ചിരുന്ന കാർത്തികപള്ളി വെട്ടുവെനി പുത്തൂർ വീട്ടില്‍ രാജേഷിന്റെ മകൻ ജ്യോതിഷിന്റെ സൈക്കിള്‍ രാത്രി എട്ട് മണിയോടെ മോഷണം പോയി. പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവിയിലൂടെ രാജപ്പനാണ് മോഷ്ടാവെന്ന് കണ്ടെത്തിയെങ്കിലും പഴയ താമസ സ്ഥലത്തു നിന്നും പോയതായും കണ്ണൂരാണ് ഇപ്പോള്‍ താമസമെന്നു പൊലീസ് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയില്‍വേ സ്റ്റേഷൻ പരിസരത്ത് ഒരു ആക്ടീവ സ്കൂട്ടറിലെത്തിയശേഷം ശേഷം പരിസരത്തെ കടകളിലേക്ക് സൈക്കിളില്‍ വരുന്നവരെ നിരീക്ഷിച്ചാണ് രാജപ്പന്‍റെ മോഷണമെന്ന് പൊലീസ് പറഞ്ഞു. സൈക്കിള്‍ നിത്തിയ ശേഷം ഉടമ കടയിലേക്ക് കയറുന്ന തക്കം നോക്കി സൈക്കിളുമായി കടന്നു കളയുകയാണ് ഇയാളുടെ പതിവ്. ഉടൻ തന്നെ അടുത്തുള്ള സൈക്കിള്‍ കടയില്‍ കൊണ്ടു പോയി വില്‍പനയും നടത്തും. ബുധനാഴ്ച ഹരിപ്പാട് റെയില്‍വേ പരിസരത്ത് നിന്നാണ് പൊലീസ് ഇയാളെ പിടികൂടുന്നത്.

രാജപ്പൻ സൈക്കിള്‍ കൊണ്ടുപോയി കൊടുക്കുന്ന മൂന്ന് കടകളില്‍ പൊലീസ് അന്വേഷണം നടത്തിയപ്പോള്‍ അടുത്തിടയായി 15 സൈക്കിള്‍ കൊടുത്തതായി കടക്കാർ പറഞ്ഞു. പഴയ സൈക്കിള്‍ വാങ്ങി കൊണ്ട് വരുന്നതാണ് എന്നാണ് ഇയാള്‍ കടക്കാരെ ധരിപ്പിച്ചിട്ടുള്ളത്. മോഷണം പോയ ഏതാനും സൈക്കിളുകള്‍ വിവിധ കടകളില്‍ നിന്നും പൊലീസ് കണ്ടെടുത്തു. ഐഎസ്‌എച്ച്‌ ഒ മുഹമ്മദ് ഷാഫി, എസ് ഐ മാരായ ശ്രീകുമാർ, ഷൈജ, എ എസ് ഐ പ്രിയ, സിപിഒ മാരായ അജയൻ, സനീഷ്, ശ്യാം, എ നിഷാദ്, അല്‍ അമീൻ, രതീഷ്, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടിക്കൂടിയത്.