play-sharp-fill
50 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ മതിൽ തകർന്നു: 9 കുട്ടികൾക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്

50 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ മതിൽ തകർന്നു: 9 കുട്ടികൾക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്

 

ഭോപ്പാൽ: മധ്യപ്രദേശിൽ മൺഭിത്തി ഇടിഞ്ഞു വീണ് 9 കുട്ടികൾ മരിച്ചു. സാഗർ ജില്ലയിലെ ഷാപൂർ മേഖലയിലാണ് സംഭവം. 10 മുതൽ 14 വയസ്സുവരെയുള്ള ഒമ്പത് കുട്ടികൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 

സാവൻ മാസത്തിലെ ആചാരത്തിന്റെ ഭാഗമായി മണ്ണുകൊണ്ട് ശിവലിംഗങ്ങൾ നിർമ്മിക്കുന്ന ഹർദൗൾ ക്ഷേത്രത്തിന് സമീപം രാവിലെ 10 മണിയോടെയാണ് അപകടം. നിരവധി കുട്ടികൾ ശിവലിംഗങ്ങൾ നിർമ്മിക്കാൻ തടിച്ചുകൂടിയിരുന്നു. കുട്ടികൾക്കിടയിലേക്ക് 50 വർഷം പഴക്കമുള്ള മൺഭിത്തി തകർന്ന് വീഴുകയായിരുന്നു. കനത്ത മഴയിലാണ് മതിൽ തകർന്നതെന്നും അദ്ദേ​ഹം പറഞ്ഞു.

 

രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ എംഎൽഎയും മുൻ മന്ത്രി ഗോപാൽ ഭാർഗവയും സ്ഥലത്തെത്തി.  മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റ കുട്ടികൾക്ക് കൃത്യമായ ചികിത്സ നൽകാനും യാദവ് ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group