play-sharp-fill
ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ടപ്പോൾ നിശിത വിമർശനം ഉയർത്തിയവർ, ഇരട്ട സ്ഫോടനക്കേസിൽ തടിയന്റവിട നസീർ ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ടപ്പോൾ പ്രതികരിക്കാത്തതെന്ത്? ; കടുത്ത വിമർശനമുയർത്തി  ചങ്ങനാശ്ശേരി ബിഷപ്പിൻെ ഫേസ്ബുക്ക് പോസ്റ്റ്

ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ടപ്പോൾ നിശിത വിമർശനം ഉയർത്തിയവർ, ഇരട്ട സ്ഫോടനക്കേസിൽ തടിയന്റവിട നസീർ ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ടപ്പോൾ പ്രതികരിക്കാത്തതെന്ത്? ; കടുത്ത വിമർശനമുയർത്തി ചങ്ങനാശ്ശേരി ബിഷപ്പിൻെ ഫേസ്ബുക്ക് പോസ്റ്റ്

സ്വന്തം ലേഖകൻ

കോഴിക്കോട്: ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ടപ്പോൾ നിശിത വിമർശനം ഉയർത്തിയവർ, ഇരട്ട സ്ഫോടനക്കേസിൽ തടിയന്റവിട നസീർ ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ടപ്പോൾ പ്രതികരിക്കാത്തതെന്ത്? കടുത്ത വിമർശനമുയർത്തി ചങ്ങനാശ്ശേരി ബിഷപ്പ് തോമസ് തറയിൽ.
തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോപണവുമായി ബിഷപ്പ് രം​ഗത്ത് വന്നത്.


ക്രിസ്ത്യാനികൾക്കെതിരെ ഒരു പൊതുബോധം സൃഷ്ടിക്കാൻ തൽപരകക്ഷികൾ ആളും അർത്ഥവും ഒഴുക്കുന്നതിന് ഇതിൽപരം ഒരു തെളിവ് വേണമോ എന്നും അദ്ദേഹം ചോദിക്കുന്നു. വലിയ വിവാദങ്ങൾ ഉയർത്തി വിടാവുന്ന ഒരു പ്രതികരണമാണ് ചങ്ങനാശ്ശേരി ബിഷപ്പിൻറെ ഫേസ്ബുക്ക് പോസ്റ്റ്. കത്തോലിക്കാ സഭയുടെ പൊതു നിലപാടായി ഈ പോസ്റ്റിനെ അംഗീകരിക്കുമോ എന്നുള്ളതാണ് ഇനി കാണേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശ്ശേരി ബിഷപ്പ് തോമസ് തറയിൽ അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ; ഇന്നലെ പ്രമാദമായൊരു കേസിൽ പ്രതികളെ വെറുതെ വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവായി. കോഴിക്കോട് ഇരട്ട സ്ഫോടന കേസിലായിരുന്നു വിധി. മാധ്യമങ്ങളിലൊന്നും ആ വിധിയെ വിമര്ശിച്ചുകൊണ്ടോ ജഡ്ജിമാരെ വിമര്ശിച്ചുകൊണ്ടോ ഒരു ചർച്ചയും കണ്ടില്ല.

രണ്ടാഴ്ച മുമ്പ് ഒരു തെളിവുമില്ലെന്നു കണ്ടു ഒരു കത്തോലിക്കാ ബിഷപ്പിനെ കോടതി വെറുതെ വിട്ടു. മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും ബുദ്ധിജീവികളും മുൻ ജഡ്ജിമാരും ദിവസങ്ങളോളം ബിഷപ്പിനെയും അദ്ദേഹത്തെ വെറുതെ വിട്ട കോടതിയേയും വിമർശിച്ചു ചാനലുകളിൽ നിറഞ്ഞു.

ക്രിസ്തിയാനികൾക്കെതിരെ ഒരു പൊതു ബോധം സൃഷ്ടിക്കാൻ ഇവിടെ തൽപരകക്ഷികൾ ആളും അർത്ഥവും ഒഴുക്കുന്നു എന്നതിന് ഇതിലും വലിയ തെളിവ് വേണോ? സത്യത്തെ ഉപാസിക്കേണ്ട മാധ്യമങ്ങളുടെ നിറം മാറ്റമാണ് ഏറ്റവും നിന്ദ്യമായി തോന്നിയത്. സത്യത്തിനല്ല, ചില തോന്നലുകൾക്കും തോന്നിപ്പിക്കലുകൾക്കുമാണ് മാറുന്ന കാലത്തു കൂടുതൽ മാർക്കറ്റ്. സത്യമേവ ജയതേ!