ഭാരതീയ വേലൻ സൊസൈറ്റി (ബി.വി.എസ് )സുവർണ്ണ ജൂബിലി സമ്മേളനം സെപ്തംബർ 20, 21,22 തീയതികളിൽ കോട്ടയത്ത്: മന്ത്രിമാരായ വി.എൻ. വാസവൻ, കെ. കൃഷ്ണൻകുട്ടി, ആർ എൽ വി രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
സ്വന്തം ലേഖകൻ
കോട്ടയം : ഭാരതീയ വേലൻ സൊസൈറ്റി ( ബി.വി.എസ് ) സുവർണ്ണ ജൂബിലി സമ്മേളനം സെപ്തംബർ 20, 21,22 തീയതികളിൽ കോട്ടയത്ത് മാമ്മൻ മാപ്പിള ഹാൾ, സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാൾ , ഹെഡ് ആഫീസ് ഹാൾ എന്നിവിടങ്ങളിലായി നടക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് രാജീവ് നെല്ലിക്കുന്നേൽ, ജനറൽ സെക്രട്ടറി സുരേഷ് മയിലാട്ടുപാറ, ട്രഷറർ സി എസ് ശശീന്ദ്രൻ എന്നിവർ അറിയിച്ചു .
സമ്മേളനത്തിന് തുടക്കം കുറിച്ച് 20 -ാം തിയതി വിവിധ സ്ഥലങ്ങളിൽ നിന്നും സമ്മേളന നഗറിലേയ്ക് ദീപശിഖ , പതാക , കൊടിമര , കപ്പി /കയർ , ഛായാചിത്ര ജാഥകൾ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കുര്യൻ ഉതുപ്പ് റോഡിൽ സംഗമിച്ച് സംയുക്ത ജാഥയായി സമ്മേളനനഗരിയായ മാമൻ മാപ്പിള ഹാളിൽ എത്തും.
മൂന്നിന് മാമ്മൻ മാപ്പിള ഹാളിന് (കെ.എസ്. രാഘവൻ ശാസ്ത്രി നഗർ)മുന്നിൽ സംസ്ഥാന പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ പതാക ഉയർത്തുന്നത്തോട് കൂടി സമ്മേളനത്തിന് തുടക്കം കുറിക്കും, 4 മണിയ്ക്ക് വടവാതൂരിൽ ബി.വി.എസ് സുവർണ്ണ ജൂബിലി സ്മാരക മന്ദിരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ഉദ്ഘാടനം ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാം ദിവസം 21-ന് ശനിയാഴ്ച്ച രാവിലെ 9.30 ന് മാമ്മൻ മാപ്പിള ഹാളിൽ ( പി.ആർ. ലക്ഷ്മിടീച്ചർ നഗർ) നടക്കുന്ന സംസ്ഥാന വനിതാ സമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മഹിള സമാജം സംസ്ഥാന പ്രസിഡൻ്റ് അനിത രാജു അദ്ധ്യക്ഷത വഹിക്കും.
കെ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യ പ്രഭാഷണം നടത്തും, സി.കെ. ആശ എം.എൽ . എ , വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.സി റോസക്കുട്ടി ടീച്ചർ എക്സ് എം.എൽ .എ , ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിന്ദു, ബി വി എസ് സംസ്ഥാന പ്രസിഡണ്ട് രാജീവ് നെല്ലിക്കുന്നേൽ സുരേഷ് മൈലാട്ടുപാറ, നിഷ സജികുമാർ, അമ്പിളി . പി . വേലായുധൻ , ഷീജ ബിനു, ശ്രീകുമാരി തുടങ്ങിയവർ പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് 2 – ന് സമ്മേളന നഗറിൽ നിന്നും നഗരം ചുറ്റി ആയിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സാംസ്കാരിക ഘോഷയാത്ര നടക്കും മുത്തുക്കുടകൾ, പ്ലോട്ടുകൾ, നാടൻ കലാരൂപങ്ങൾ, സാംസ്കാരിക ജാഥയിൽ അണിനിരക്കും . വൈകുന്നേരം നാലുമണിക്ക് മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന സുവർണ്ണ ജൂബിലി സമ്മേളനം കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡൻ്റ് രാജീവ്നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും. വൈദ്യുതി മന്ത്രി ‘ കെ കൃഷ്ണൻ കുട്ടി സുവർണ്ണ ജൂബിലി സ്മരണിക പ്രകാശനം ചെയ്യും ജോസ്.കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തും , തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുക്കും.
22 ഞായറാഴ്ച്ച രാവിലെ 9.30 ന് സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ (കെ.സി. തങ്കപ്പൻ നഗർ) നടക്കുന്ന സുഹൃദ്സമ്മേളനം പി.രാമഭദ്രൻ ഉദ്ഘാടനം ചെയ്യും. ദളിത് ആക്റ്റീവിസ്റ്റ് സണ്ണി കപിക്കാട് മുഖ്യപ്രഭാഷണം നടത്തും. വിവിധ ഘടക സംഘടന നേതാക്കൾ പങ്കെടുക്കും. തുടർന്ന് സംസ്ഥാന ഓഡിറ്റർ, രക്ഷാധികാരി തെരഞ്ഞെടുപ്പുകൾ നടക്കും.11.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയും ഡോ.ആർ എൽ വി രാമകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും .
യുവജന വിഭാഗം സംസ്ഥാന പ്രസിഡണ്ട് ഗ്രഹൻകുമാർ, ദേവസം സെക്രട്ടറി എം ആർ ശിവപ്രകാശ്, ട്രസ്റ്റ് സെക്രട്ടറി പി സുഭാഷ് ജില്ലാ പ്രസിഡണ്ടുമാർ, കോഴ്സുകൾ സംഘടനാ നേതാക്കൾ എന്നിവർ പ്രസംഗിക്കും.
തുടർന്ന് സംഘടനാ തെരഞ്ഞെടുപ്പ് നടക്കും. വൈകുന്നേരം നാലു മണിക്ക് തുടങ്ങുന്ന കലാസന്ധ്യ ഡോ. ആർഎൽവി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് രാജീവ് നെല്ലിക്കുന്നേൽ ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ, ട്രഷറർ സി.എസ്. ശശീന്ദ്രൻ ഭാരവാഹികളായ എൻ. എസ് കുഞ്ഞുമോൻ, അജിത് കുമാർ സി.കെ , ബിജുമോൻ കെ.എസ്, രവികുമാർ റ്റി.എസ്, കെ.പി. ദിവാകരൻ, എ.വി. മനോജ് വിജയ് ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.