ഭാരത് ആശുപത്രി കൊവിഡ് ആശുപത്രി എന്ന് അധികൃതർ; സംസ്ഥാന പൊലീസ് മേധാവിയുടെ ആസ്ഥാനത്തേക്കാൾ വലുതാണോ ഭാരത് ആശുപത്രി..! കൊവിഡ് ബാധിച്ച പൊലീസ് ഉദ്യോഗസ്ഥൻ എത്തിയ സംസ്ഥാന പൊലീസ് മേധാവിയുടെ ആസ്ഥാനം അടയ്ക്കാം; കോവിഡ് രോഗി കയറിയ 5 യൂണിറ്റുകളും അടയ്ക്കാതെ നാട്ടുകാരെ വെല്ലുവിളിച്ച് ഭാരത് ആശുപത്രി മാനേജ്മെൻ്റ്

ഭാരത് ആശുപത്രി കൊവിഡ് ആശുപത്രി എന്ന് അധികൃതർ; സംസ്ഥാന പൊലീസ് മേധാവിയുടെ ആസ്ഥാനത്തേക്കാൾ വലുതാണോ ഭാരത് ആശുപത്രി..! കൊവിഡ് ബാധിച്ച പൊലീസ് ഉദ്യോഗസ്ഥൻ എത്തിയ സംസ്ഥാന പൊലീസ് മേധാവിയുടെ ആസ്ഥാനം അടയ്ക്കാം; കോവിഡ് രോഗി കയറിയ 5 യൂണിറ്റുകളും അടയ്ക്കാതെ നാട്ടുകാരെ വെല്ലുവിളിച്ച് ഭാരത് ആശുപത്രി മാനേജ്മെൻ്റ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് രോഗി ജോലി ചെയ്ത സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫിസ് അടയ്ക്കാമെങ്കിൽ ഇതിലും വലുതാണോ ഭാരത് ആശുപത്രി..! മെഡിക്കൽ കോളേജിലെ നാലും ,ജില്ലാ ആശുപത്രിയിലെ രണ്ടും വാർഡുകൾ തന്നെ അടച്ചു പൂട്ടിയിട്ടും,  കോട്ടയത്ത് രോഗം സ്ഥിരീകരിച്ച കൊവിഡ് രോഗി 5 യൂണിറ്റുകൾ സന്ദർശിക്കുകയും, ഭാരതിലെ ഡോക്ടർക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടും ഭാരത് ആശുപത്രി ഒ പി അടയ്ക്കാൻ അധികൃതർ ഇനിയും തയ്യാറായിട്ടില്ല.

ഭാരത് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റി എന്ന വാദമാണ് അധികൃതർ ഉയർത്തുന്നത്. അതുകൊണ്ടു തന്നെ കൊവിഡ് ബാധിച്ച രോഗിയും, ഡോക്ടറുമുണ്ടെങ്കിലും ആശുപത്രി അടയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് ഭാരത് ഗ്രൂപ്പും ജില്ലാ മെഡിക്കൽ ഓഫിസ് അധികൃതരും ജില്ലാ ഭരണകൂടവും പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ജൂലായ് 25 നാണ് ഭാരത് ആശുപത്രിയിലെ ഡോക്ടർക്കു കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ, കഴിഞ്ഞ ആഴ്ച മാത്രമാണ് ഭാരത് ആശുപത്രിയെ കൊവിഡ് ആശുപത്രിയായി അധികൃതർ പ്രഖ്യാപിച്ചത്. ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രി മാത്രമാണ് കൊവിഡ് ആശുപത്രി ആകാൻ സന്നദ്ധത അറിയിച്ചത് എന്നു മലയാള മനോരമയിൽ വാർത്ത വരികയും ചെയ്തു. ഇതു രണ്ടും ചേർത്തു വായിക്കുമ്പോഴാണ് ഭാരത് ഗ്രൂപ്പും ജില്ലാ ഭരണകൂടവും മലയാള മനോരമയും ചേർന്നുള്ള ഒത്തുകളി വ്യക്തമാകുന്നത്.

ഭാരത് ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറെ ആശുപത്രിയുടെ ആറാം നിലയിൽ തന്നെയാണ് കിടത്തിയിരിക്കുന്നത്. ഈ നിലയിൽ തന്നെയാണ് ഡോക്ടറുമായി സമ്പർക്കമുള്ള നഴ്സുമാരെ ക്വാറന്റയിനിൽ പ്രവേശിപ്പിച്ചിരിക്കുന്നതും. ഭാരത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഡോക്ടറെ സാധാരണ നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലോ, ജനറൽ ആശുപത്രിയിലോ ആണ് പ്രവേശിപ്പിക്കേണ്ടത്. എന്നാൽ, ഭാരത് ആശുപത്രി കൊവിഡ് ആശുപത്രിയായി പ്രഖ്യാപിപ്പിച്ചതോടെ ഈ ആശുപത്രിയിൽ തന്നെ ഇതേ ഡോക്ടറെയും നഴ്‌സുമാരെയും പ്രവേശിപ്പിക്കാമെന്ന സ്ഥിതിയായി. സർക്കാർ സംവിധാനങ്ങളെയെല്ലാം ദുരുപയോഗം ചെയ്ത് ഭാരത് ആശുപത്രി ഗ്രൂപ്പ് നടത്തുന്ന കൊള്ളയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

ഇതിനിടെ ഭാരത് ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നു ഗുരതരാവസ്ഥയിലായ രോഗികളും ബന്ധുക്കളിൽ പലരും തേർഡ് ഐ ന്യൂസ് ലൈവിനെ സമീപിച്ച് പരാതി ഉന്നയിച്ചിട്ടുണ്ട്. ഇവരിൽ പലർക്കും ഭാരത് ഗ്രൂപ്പിനെതിരെ നിയമപരമായ നടപടി സ്വീകരിക്കാൻ പണമോ സ്വാധീനമോ ഇല്ലാത്തവരുമാണ്. ഇത്തരത്തിൽ നിയമനടപടികൾ സ്വീകരിക്കുന്നതിനു വേണ്ട നിയമസഹായം തേർഡ് ഐയുടെ ലീഗൽ സെൽ  നല്കും. ഇതിനായി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകരുൾപ്പെടുന്ന ലീഗൽ സെൽ  പരാതിക്കാരിൽ നിന്നും വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്.