play-sharp-fill
നടന്മാര്‍ക്ക് എതിരെ പറഞ്ഞാല്‍ വീട്ടില്‍ കയറി മര്‍ദ്ദിക്കും; ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഫോണിലൂടെ ഭീഷണി: വിളിച്ച നമ്പർ അടക്കം ഹൈടെക്ക് സെല്ലില്‍ പരാതി നല്‍കി

നടന്മാര്‍ക്ക് എതിരെ പറഞ്ഞാല്‍ വീട്ടില്‍ കയറി മര്‍ദ്ദിക്കും; ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഫോണിലൂടെ ഭീഷണി: വിളിച്ച നമ്പർ അടക്കം ഹൈടെക്ക് സെല്ലില്‍ പരാതി നല്‍കി

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഫോണിലൂടെ ഭീഷണി. ഡബ്ല്യുസിസിക്കൊപ്പം നിന്ന് നടന്മാര്‍ക്ക് എതിരെ പറഞ്ഞാല്‍ വീട്ടില്‍ കയറി മര്‍ദ്ദിക്കുമെന്നാണ് ഭീഷണി സന്ദേശം.തമിഴ് നാട്ടിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു അജ്ഞാത ഭീഷണി.

ഭാഗ്യലക്ഷ്മിയാണോ എന്ന് ചോദിക്കുകയും അതെ എന്ന് പറഞ്ഞപ്പോള്‍ ഭീഷണി മുഴക്കുകയുമായിരുന്നു.18 സെക്കന്റ് ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണം ഭാഗ്യ ലക്ഷ്മി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

തിരിച്ച്‌ കയര്‍ത്ത് സംസാരിച്ചപ്പോള്‍ കാള്‍ കട്ട് ചെയ്തെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.ഭീഷണി സന്ദേശം വന്ന നമ്പര്‍ പരിശോധിച്ചപ്പോള്‍ കേരളത്തിലുള്ള ആളുടെ പേരല്ല എന്ന് തെളിഞ്ഞു. ഹൈടെക്ക് സെല്ലില്‍ പരാതി നല്‍കിയെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരുന്നതിന് മുന്‍പും സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കെതിരെ ഭാഗ്യലക്ഷ്മി ശബ്ദമുയര്‍ത്തിയിരുന്നു.അതിന്റെപേരിലാണ് ഇപ്പോള്‍ വന്ന ഭീഷണിയെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അവര്‍ പ്രതികരിച്ചു.

ഭീഷണി സന്ദേശത്തിലുളളത് പരിചയമുളള ശബദമല്ല. ഭീഷണിപ്പെടുത്തി നാവടക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഇതുകൊണ്ടൊന്നും തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കില്ലായെന്നും സിനിമാമേഖലയില്‍ പ്രശ്‌നങ്ങള്‍ക്കെതിരെ ഇനിയും ശബ്ദം ഉയര്‍ത്തുക തന്നെ ചെയ്യുമെന്നുമുളള നിലപാടിലാണ് ഭാഗ്യലക്ഷ്മി.