മദ്യവിൽപ്പനയ്ക്കായി ബെവ് ക്യൂ: ആപ്പിന് പേരിട്ട് ബിവറേജസ് കോർപ്പറേഷൻ; എല്ലാ പ്ലാറ്റ്‌ഫോമിലും ആപ്പ് റെഡിയാകുന്നു; വിൽപ്പന ഉടൻ ആരംഭിക്കും
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിന് ശേഷം മദ്യശാലകൾ തുറക്കുന്നത് കാത്തിരിക്കുകയാണ് ഒരു വലിയ വിഭാഗം. ബിവറേജസിന്റെ ആപ്ലിക്കേഷൻ തയ്യാറാക്കി ട്രയൽ റണ്ണും പൂർത്തിയായിട്ടുണ്ട്. ഇതോടെ ആപ്ലിക്കേഷന് ബിവറേജസ് കോർപ്പറേഷൻ പേരും ഇട്ടു. ബെവ് ക്യൂ എന്ന പേരിലാണ് ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ ലഭ്യമാകുകക.
ആപ്പ് എല്ലാ പ്ലാറ്റ്ഫോമുകളിലും ലഭ്യമാക്കുമെന്ന് ബിവറേജസ് കോർപ്പറേഷൻ വ്യക്തമാക്കി. ആപ്ലിക്കേഷന്റെ സുരക്ഷപരിശോധനയ്ക്കു ശേഷം ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽ അപ്ഡേറ്റ് ചെയ്യാൻ സമർപ്പിച്ചു. ഇതിനു ശേഷം ട്രയൽ റണ്ണിനു ശേഷമാകും പൊതുജനങ്ങൾക്കായി ഉപയോഗത്തിനു നൽകുക. ഐ ഫോൺ ഉപഭോക്താക്കൾക്കായി ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാകും. ജിപിഎസ് സംവിധാനം കൂടി ഉൾപ്പെടുത്തിയാണ് ആപ്പിന്റെ പ്രവർത്തനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓൺലൈൻ മദ്യ വിതരണത്തിനായുള്ള ആപ്ലിക്കേഷൻ കൊച്ചിയിലെ ഫെയർ കോഡ് ടെക്‌നോളജീസ് ആണ് വികസിപ്പിച്ചെടുത്തത്. സംസ്ഥാനത്തെ 301 ബിവറേജസ് ഔട്ട് ലെറ്റുകളുടേയും, ബാറുകളുടെയും, ബിയർ പാർലറുകളുടെയും വിശദാംശങ്ങളാണ് ആപ്പിൽ സജ്ജമാക്കുന്നത്.
സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം. ആപ്പിലേക്ക് പ്രവേശിച്ചാൽ ആദ്യം ജില്ല ഏതെന്ന് തിരഞ്ഞെടുക്കണം. പിന്നീട് ഏത് സ്ഥലത്ത് നിന്നാണോ മദ്യം വാങ്ങേണ്ടത് ആ സ്ഥലത്തിന്റെ പിൻകോഡ് നൽകി കടകൾ തെരഞ്ഞെടുക്കാം. പിൻകോഡിന്റെ പരിധിയിൽ ഔട്ട് ലെറ്റ് ഇല്ലെങ്കിൽ മറ്റൊരു പിൻകോഡ് രേഖപ്പെടുത്തിയാൽ അതിനു കീഴിലെ ബെവ്കോ ഔട്ട് ലെറ്റുകളും ബാറുകളും മൊബൈലിൽ അറിയിപ്പായി ലഭിക്കും. ഇഷ്ടമുള്ള കേന്ദ്രം ഉപഭോക്താവിന് തെരഞ്ഞെടുക്കാം.