ബീവറേജ് ഷോപ്പിലെ കളക്ഷൻ തുകയുമായി ജീവനക്കാരൻ മുങ്ങി; 31 ലക്ഷം രൂപയുമായി ജീവനക്കാരൻ സംസ്ഥാനം വിട്ടതായി സൂചന

ബീവറേജ് ഷോപ്പിലെ കളക്ഷൻ തുകയുമായി ജീവനക്കാരൻ മുങ്ങി; 31 ലക്ഷം രൂപയുമായി ജീവനക്കാരൻ സംസ്ഥാനം വിട്ടതായി സൂചന

സ്വന്തം ലേഖകൻ

പാലക്കാട്: കാഞ്ഞിരപ്പുഴയില്‍ ബിവറേജസ് മദ്യവില്‍പ്പന കേന്ദ്രത്തിലെ കളക്ഷന്‍ തുകയുമായി ജീവനക്കാരന്‍ മുങ്ങി.

കാഞ്ഞിരത്ത് പ്രവര്‍ത്തിയ്ക്കുന്ന മദ്യവില്‍പ്പന കേന്ദ്രത്തിലെ ജീവനക്കാരന്‍ ഗിരീഷാണ് നാലു ദിവസത്തെ കളക്ഷന്‍ തുകയായ മുപ്പത്തൊന്നേകാല്‍ ലക്ഷം രൂപയുമായി മുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കാഞ്ഞിരം ബിവറേജസ് മദ്യവില്‍പ്പന കേന്ദ്രത്തിലെ ജീവനക്കാരനും ആലത്തൂര്‍ സ്വദേശിയുമായ ഗിരീഷാണ് പണവുമായി മുങ്ങിയത്.

ഒക്ടോബര്‍ 21 മുതല്‍ 24 വരെയുള്ള നാലു ദിവസത്തെ കളക്ഷന്‍ തുകയായ 31, 25, 240 രൂപയുമായാണ് ഇയാള്‍ കടന്നുകളഞ്ഞത്. കഴിഞ്ഞ നാലു ദിവസവും ബാങ്ക് അവധിയായതിനാലാണ് പണം ബാങ്കിൽ അടക്കാതിരുന്നത്.

ചിറക്കല്‍പ്പടിയിലെ എസ്ബിഐ ശാഖയില്‍ അടക്കാനായി ഷോപ്പ് മാനേജര്‍ കൊടുത്തു വിട്ട പണവുമായാണ് ഗിരീഷ് മുങ്ങിയത്. ഇന്നലെ 12 മണിയോടെയാണ് ഗിരീഷ് ബാങ്കിലേക്ക് പോയത്. എന്നാല്‍ രണ്ടു മണിയായിട്ടും തിരിച്ചെത്താതെ വന്നതോടെയാണ് അധികൃതര്‍ക്ക് സംശയം തോന്നിയാണ് വിളിയ്ക്കുന്നത്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും പോവുകയാണെന്നും വ്യക്തമാക്കിയുള്ള സന്ദേശം ഷോപ്പ് മാനേജര്‍ക്ക് അയച്ച ശേഷമാണ് മുങ്ങിയത്. ഇയാള്‍ സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറച്ചതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

രണ്ടു വര്‍ഷത്തിലേറെയായി കാഞ്ഞിരം ഷോപ്പിലെ ജീവനക്കാരനാണ് ഗിരീഷ്. ഇയാള്‍ വാളയാര്‍ അതിര്‍ത്തി കടന്നതായി വിവരം ലഭിച്ചു. തുടർന്ന് അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിപ്പിച്ചു