മോഷ്ടാക്കള്‍ക്ക് പ്രിയം ജവാനും ബെക്കാര്‍ഡിയും; ബവ്കോ പ്രീമിയം കൗണ്ടറുകളില്‍ വ്യാപക മോഷണം; രണ്ട് മാസത്തിനിടെ മോഷണം പോയത് 42,868 രൂപയുടെ മദ്യം

മോഷ്ടാക്കള്‍ക്ക് പ്രിയം ജവാനും ബെക്കാര്‍ഡിയും; ബവ്കോ പ്രീമിയം കൗണ്ടറുകളില്‍ വ്യാപക മോഷണം; രണ്ട് മാസത്തിനിടെ മോഷണം പോയത് 42,868 രൂപയുടെ മദ്യം

സ്വന്തം ലേഖിക

തിരുവനന്തപുരം: ബവ്കോ പ്രീമിയം കൗണ്ടറുകളില്‍ മോഷണം.

രണ്ടുമാസത്തിനിടെ വിവിധ ഔട്ട്‌ലെറ്റുകളില്‍ നിന്നായി 42,868 രൂപയുടെ മദ്യമാണ് മോഷ്ടിക്കപ്പെട്ടത്.
36 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജവാനും ബെക്കാര്‍ഡിയുമാണ് കൂടുതലും മോഷണം പോയത്. സംഭവത്തില്‍ ബെവ്കോ പരാതി നല്‍കുന്നതിന് പകരം അതത് ഔട്ട്ലെറ്റുകളാണ് കേസുമായി മുന്നോട്ട് പോകുന്നത്.

മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പല ഔട്ട്ലെറ്റുകളും പരാതി നല്‍കിയിരിക്കുന്നത്. ചേര്‍ത്തല ഔട്ട്ലെറ്റില്‍ നിന്ന് മാത്രമായി 8900 രൂപയുടെ മദ്യമാണ് മോഷണം പോയത്.

വനിതാ ജീവനക്കാരുള്ള ഔട്ട്ലെറ്റുകളില്‍ പോലും മതിയായ സുരക്ഷാ സംവിധാനങ്ങളില്ല. ഇതാണ് മോഷ്ടാക്കള്‍ മുതലെടുക്കുന്നത്.
ഔട്ട്ലെറ്റുകള്‍ക്ക് മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കാനാണ് പ്രീമിയം കൗണ്ടറുകള്‍ ബവ്കോ ആരംഭിച്ചത്.

104 പ്രീമിയം കൗണ്ടറുകളിലും വിലകുറഞ്ഞ മദ്യത്തിനായി ഔട്ലെറ്റ് മാതൃകയില്‍ പ്രത്യേക കൗണ്ടറുകള്‍ ഒരുക്കാനാണ് ബവ്കോ നീക്കം. മദ്യക്കടകളില്‍ പ്രത്യേകം സൗകര്യം ഒരുക്കണമെന്ന കേസ് പരിഗണിക്കുമ്പോള്‍ കോടതിയെയും ഇക്കാര്യം അറിയിക്കും.