play-sharp-fill
ലാഭകരമായ പ്ലാനുകളുമായി ജിയോ; ഒരു പ്രാവശ്യം റീചാർജ് ചെയ്താൽ, ഒരു വർഷത്തേക്ക് റീചാർജ് ചെയ്യേണ്ട

ലാഭകരമായ പ്ലാനുകളുമായി ജിയോ; ഒരു പ്രാവശ്യം റീചാർജ് ചെയ്താൽ, ഒരു വർഷത്തേക്ക് റീചാർജ് ചെയ്യേണ്ട

ഭാരതി എയർടെൽ വോഡഫോൺ ഐഡിയ എന്നീ മറ്റ് സ്വകാര്യ കമ്പനികളെക്കാൾ ലാഭകരമാണ് അല്ലെങ്കിൽ കൂടുതൽ അഫോർഡബിൾ ആണ് ജിയോ പ്രീപെയ്ഡ് പ്ലാനുകൾ . ഇത്തരം ഒന്നിൽ കൂടുതൽ പ്ലാനുകളും കമ്പനി നൽകുന്നുണ്ട്. ലാഭകരമായ പ്ലാനുകൾ അവതരിപ്പിക്കുന്നത് ജിയോ ഇടയ്ക്കിടെ ചെയ്യാറുമുണ്ട്.

2022ന്റെ തുടക്കത്തിൽ പുറത്തിറക്കിയ ഈ പ്ലാൻ ഉപയോക്താക്കൾക്ക് ധാരാളം ഡാറ്റ ഓഫർ ചെയ്യുന്നു. ദീർഘകാല വാലിഡിറ്റി പ്ലാനുകൾ റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന യൂസേഴ്സിന് ഏറ്റവും മികച്ച ഓപ്ഷനുകളിൽ ഒന്നാണ് ഈ പ്ലാൻ.


2022 ജനുവരി മാസത്തിൽ ആണ് 2,999 രൂപയുടെ പ്ലാൻ റിലയൻസ് ജിയോ തങ്ങളുടെ യൂസേഴ്സിനായി അവതരിപ്പിച്ചത്. ദീർഘകാല പ്ലാനുകൾ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ പ്ലാൻ . മൊത്തം 365 ദിവസത്തെ വാലിഡിറ്റിയാണ് 2,999 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2,999 രൂപയുടെ പ്ലാൻ ഒരു ഡെയിലി ഡാറ്റ പ്ലാൻ കൂടിയാണ്. പ്രതിദിനം 2.5 ജിബി ഡാറ്റയാണ് ഈ പ്ലാൻ ഓഫർ ചെയ്യുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്ക് 912.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിന് ഒപ്പം യൂസേഴ്സിന് ലഭ്യമാണ്.

ആർക്കും വലിയ ഉപയോഗങ്ങൾ ഇല്ലെങ്കിലും പ്രതിദിനം 100 എസ്എംഎസുകളും റിലയൻസ് ജിയോ ഓഫർ ചെയ്യുന്നു. അധിക ആനുകൂല്യങ്ങളും പ്ലാനിന് ഒപ്പം വരുന്നുണ്ട്. ഉപയോക്താക്കൾക്ക് ജിയോയിൽ നിന്ന് സൗജന്യ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും 2,999 രൂപയുടെ പ്ലാനിന് ഒപ്പം ലഭിക്കും.

പ്രതിവർഷം 499 രൂപ വില വരുന്ന ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനാണ് യൂസേഴ്സിന് ലഭിക്കുന്നത്. ഇതിന് പുറമെ ജിയോ യൂസേഴ്സിന് ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നീ സേവനങ്ങളിലേക്കും ആക്സസ് ലഭിക്കും. ഈ ആനുകൂല്യങ്ങൾക്കൊന്നും അധിക നിരക്കുകൾ ഈടാക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

ഫെയർ യൂസേജ് പോളിസി ( എഫ് യു പി ) നയം പ്രകാരമുള്ള ഡാറ്റ സ്പീഡ് റെസ്ട്രിക്ഷനും ഈ പ്ലാനിന് ഒപ്പമുണ്ട്. ഈ പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. ഈ പ്ലാൻ മാത്രമല്ല, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആനുകൂല്യം നൽകുന്ന റിലയൻസ് ജിയോയുടെ ലോങ് ടേം ഓഫർ.

365 ദിവസത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്ന മറ്റൊരു പ്രീപെയ്ഡ് പ്ലാനും കമ്പനി ഈ വർഷം അവതരിപ്പിച്ചിരുന്നു. 4,199 രൂപ വിലയിലാണ് ഈ പ്ലാൻ യൂസേഴ്സിന് ലഭിക്കുന്നത്. 3 ജിബി പ്രതിദിന ഡാറ്റയാണ് ഈ പ്ലാൻ ഓഫർ ചെയ്യുന്നത്. 2,999 രൂപയുടെ പ്രീപെയ്ഡ് പ്ലാനേക്കാൾ 1,200 രൂപ കൂടുതലാണെന്ന് മാത്രം. ഇനി ചില ജിയോഫൈബർ പ്ലാനുകളെക്കുറിച്ച് അറിയാം.

ജിയോഫൈബർ ഏറെ ആകർഷകമായ ബ്രോഡ്ബാന്റ് പ്ലാനുകളാണ് തങ്ങളുടെ വരിക്കാർക്ക് ഓഫർ ചെയ്യുന്നത്. 1 ജിബിപിഎസ് വരെ വേഗതയുള്ള പ്ലാനുകൾ ജിയോ ബ്രോഡ്ബാൻഡ് യൂസേഴ്സിന് ലഭിക്കും. ജിയോഫൈബറിന്റെ ചില മികച്ച പ്ലാനുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക. മികച്ച ആനുകൂല്യങ്ങൾക്കൊപ്പം വിലയും കൂടുതലാണെന്ന കാര്യം ആദ്യം തന്നെ മനസിലാക്കുക.

3,999 രൂപ വില വരുന്ന ജിയോഫൈബർ ബ്രോഡ്ബാന്റ് പ്ലാൻ 1 ജിബിപിഎസ് വരെ വേഗത ഓഫർ ചെയ്യുന്നു. ഒരു മാസത്തേക്ക് അൺലിമിറ്റഡ് ഡാറ്റയും കമ്പനി ഓഫർ ചെയ്യുന്നു. എല്ലാവർക്കും മതിയാകുന്ന ഡാറ്റ സ്പീഡ് തന്നെയാണിത്. 3,999 രൂപ വിലയുള്ള പ്ലാനും മൂന്ന് മാസം, ആറ് മാസം, ഒരു വർഷം എന്നിങ്ങനെയുള്ള കാലയളവിലേക്ക് ലഭിക്കും.

3,999 രൂപ വിലയിലെത്തുന്ന പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും യൂസേഴ്സിന് ലഭിക്കും. ഒപ്പം നിരവധി ഒടിടി ആനുകൂല്യങ്ങളും ഈ ജിയോഫൈബർ പ്ലാൻ ഓഫർ ചെയ്യുന്നു. നെറ്റ്ഫ്ലിക്സ് സ്റ്റാൻഡേർഡ് പ്ലാൻ ആക്സസ്, ആമസോൺ പ്രൈം വീഡിയോ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ഹോയിചോയ്, സോണി ലിവ്, വൂട്ട് കിഡ്സ്, സൺ എൻഎക്സ്ടി, സീ5, വൂട്ട് സെലക്റ്റ്, ഡിസ്കവറി പ്ലസ്, യൂണിവേഴ്സൽ പ്ലസ്, ഇറോസ് നൌ, എഎൽടി ബാലാജി, ലയൺസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, ജിയോസിനിമ, ജിയോസാവൻ സബ്സ്ക്രിപ്ഷനുകളാണ് 3,999 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിലൂടെ ലഭിക്കുന്നത്.

ഒപ്പം ആമസോൺ പ്രൈം വീഡിയോ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ഹോയിചോയ്, സോണി ലിവ്, വൂട്ട് കിഡ്സ്, സൺ എൻഎക്സ്ടി, സീ5, വൂട്ട് സെലക്റ്റ്, ഡിസ്കവറി പ്ലസ്, യൂണിവേഴ്സൽ പ്ലസ്, ഇറോസ് നൌ, എഎൽടി ബാലാജി, ലയൺസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, ജിയോസിനിമ, ജിയോസാവൻ സബ്സ്ക്രിപ്ഷനുകളും 8,499 രൂപ വിലയിലെത്തുന്ന ജിയോഫൈബർ പ്ലാൻ ഓഫർ ചെയ്യുന്നു.