ബേലൂര്‍ മഖ്ന ദൗത്യം; ട്രാക്കിങ് വിദഗ്ദനും ഷാർപ് ഷൂട്ടറുമായ നവാബ് അലി ഖാൻ വയനാട്ടില്‍; ദൗത്യ സംഘത്തിനൊപ്പം ചേരുമെന്ന് വനംവകുപ്പ്
കല്‍പ്പറ്റ: വയനാട്ടിലെ ആളക്കൊല്ലി കാട്ടാനയായ ബേലൂർ മഖ്ന ദൗത്യത്തിനോടൊപ്പം പങ്കുചേരാൻ ട്രാക്കിങ് വിദഗ്ദനും ഷാർപ് ഷൂട്ടറുമായ നവാബ് അലി ഖാൻ വയനാട്ടിലെത്തി.
നവാബ് അലിഖാൻ ബേലൂർ മഖ്ന ദൗത്യ സംഘത്തിനൊപ്പം ചേരുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. വൈല്‍ഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് നാലംഗ സാങ്കേതിക വിദഗദ് സംഘവും വയനാട്ടിലെത്തിയിട്ടുണ്ട്.
പതിനൊന്ന് ദിവസം പിന്നിടുമ്പോഴും ബേലൂർ മഖ്ന ദൗത്യം പ്രതിസന്ധിയിലാണ്.
അതേസമയം, ബേലൂർ മഖ്നയെ പിടികൂടുന്ന കാര്യത്തില്‍ ആക്ഷൻപ്ലാൻ തയ്യാറാക്കാൻ ഹൈക്കോടതി നിർദേശം നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്കാണ് കോടതി നിർദേശം നല്‍കിയത്. ആനയുടെ സഞ്ചാരം അതിർത്തികള്‍ വഴി ആയതിനാല്‍
സംസ്ഥാനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഇല്ലാതിരിക്കാനാണ് ഹൈക്കോടതിയുടെ നിർദേശം.
ചീഫ് സെക്രട്ടറി തലത്തില്‍ യോഗം ചേരുന്നതാണ് നല്ലതെന്നും കോടതി പറഞ്ഞു. വേനല്‍ കടുത്തതിനാല്‍ വനത്തില്‍ നിന്നും മൃഗങ്ങള്‍ പുറത്ത് വരാൻ സാധ്യത കൂടുതലാണെന്നും ഇത് തടയാൻ എവിടെയൊക്കേ കൃത്രിമ ജലാശയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിക്കാനും വൈല്‍ഡ് ലൈഫ് വാർഡന് കോടതി നിർദ്ദേശം നല്‍കിയിട്ടുണ്ട്.