play-sharp-fill
പരിശോധനയ്ക്കിടെ ബിയര്‍ മോഷണം; എക്‌സൈസ് ജീവനക്കാരന് സസ്‌പെന്‍ഷന്‍; ബ്രൂവറിയില്‍ നിന്ന് ആറ് കുപ്പി ബിയര്‍ മോഷ്ടിച്ച  കേസിലാണ് നടപടി

പരിശോധനയ്ക്കിടെ ബിയര്‍ മോഷണം; എക്‌സൈസ് ജീവനക്കാരന് സസ്‌പെന്‍ഷന്‍; ബ്രൂവറിയില്‍ നിന്ന് ആറ് കുപ്പി ബിയര്‍ മോഷ്ടിച്ച കേസിലാണ് നടപടി

സ്വന്തം ലേഖകൻ

പാലക്കാട്: ബ്രൂവറിയില്‍ പരിശോധനയ്ക്കിടെ ബിയര്‍ മോഷ്ടിച്ച എക്‌സൈസ് ജീവനക്കാരന് സസ്‌പെന്‍ഷന്‍. പാലക്കാട് സിവില്‍ പൊലീസ് ഓഫീസര്‍ പി ടി പ്രിജുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആറ് കുപ്പി ബിയര്‍ മോഷ്ടിച്ച കേസിലാണ് ഇയാള്‍ കുറ്റവാളി ആണെന്ന് തെളിഞ്ഞത്.

ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിവുപോലെ ബ്രൂവറിയില്‍ പരിശോധനയ്ക്കായ് എത്തിയതായിരുന്നു എക്‌സൈസ് സംഘം. ഇതിനിടെയാണ് പ്രതി ആറ് കുപ്പി ബിയര്‍ മോഷ്ടിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ ബ്രൂവറി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബ്രൂവറി അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ പ്രിജു കുറ്റക്കാരനാണെന്ന് കണ്ടെത്തി. എക്‌സൈസ് കമ്മീഷണറാണ് പ്രിജുവിന്റെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ പുറത്തിറക്കിയത്.