ബീഫും ശബരിമലയും: സിപിഎമ്മിന്റെ ആ അഞ്ച് പ്രചാരണങ്ങളിൽ പിടിച്ച് കോൺഗ്രസിന്റെ വിജയം

ബീഫും ശബരിമലയും: സിപിഎമ്മിന്റെ ആ അഞ്ച് പ്രചാരണങ്ങളിൽ പിടിച്ച് കോൺഗ്രസിന്റെ വിജയം

ശ്രീകുമാർ

കോട്ടയം: കേരളത്തിലെ കോൺഗ്രസിന്റെ അതിഭീകരവിജയം താലത്തിൽ വച്ച് നൽകിയ സി പി എമ്മിന്റെ അഞ്ച് പ്രചാരണങ്ങൾ. ശബരിമലയും , ബീഫും , മുസ്ലീം ഭീകരതയും , മോദിപ്പേടി , സ്ഥാനാർത്ഥികളെ വ്യക്തിഹത്യ ചെയ്തതും , കേരളത്തിലെ സി പി എമ്മിനെ തകർത്തത്. ഈ തകർച്ചയിൽ പിടിച്ച് കോൺഗ്രസ് കയറിയത് വൻ വിജയമാണ് കോൺഗ്രസിന് നൽകിയത്.

ശബരിമല

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി പി എമ്മും ബി ജെ പിയും ആർ എസ് എസും ശബരിമലയുടെ പേരിൽ തെരുവിൽ കൂട്ട അടി നടത്തുമ്പോൾ കോൺഗ്രസ് മൗനത്തിലായിരുന്നു. തീവ്രഹിന്ദുക്കൾ ആർഎസ് എസിനും ബിജെപിയ്ക്കുമായി നാമ ജപവുമായി തെരുവിലിറങ്ങി. ഇവരെ പ്രതിരോധിക്കാൻ ഹിന്ദു വിരുദ്ധ പ്രചാരണവുമായി സി പി എമ്മിലെ ഹിന്ദുക്കളും തെരുവിലിറങ്ങി. രണ്ടു കൂട്ടരും തമ്മിലടിച്ചപ്പോൾ മറന്ന് സാധാരണക്കാരായ ഹിന്ദു വിശ്വാസികളെയാണ്. ശബരിമയിലെ പൊലീസ് സുരക്ഷയും , ആർ എസ് എസ് ബി ജെ പി അതിക്രമവും ഒരു പോലെ ബുദ്ധിമുട്ടിച്ചത് സാധാരണക്കാരായ അയ്യപ്പഭക്തരെയാണ്. പ്രതിഷേധവും നിയന്ത്രണവും മൂലം പലരും ശബരിമല തീർത്ഥാടനം തന്നെ വേണ്ടന്ന് വച്ചു. ഇതിന്റെ പ്രയോജനം പൂർണമായും ലഭിച്ചത് കോൺഗ്രസിനാണ്. പ്രതിഷേധത്തിന് ഇറങ്ങാത്ത വിശ്വാസി സമൂഹം കൂട്ടത്തോടെ കോൺഗ്രസിന് വോട്ട് ചെയ്തു. ഇത് കോൺഗ്രസും യു ഡി എഫും നിലവിൽ പ്രതീക്ഷിച്ചതിന്റെ നാലിരട്ടിയാണ് ലഭിച്ചത്.

ബീഫ്

ഇക്കഴിഞ്ഞ കഴിഞ്ഞ ഈസ്റ്ററിന് സോഷ്യൽ മീഡിയയിൽ ബീഫ് കറിയുടെ എരിവ് മുഴുവൻ പടർത്തിയ ഒരു സന്ദേശം പ്രചരിപ്പിച്ചു. ബീഫ് കറി വേണോ കോളിഫ്ളവർ വേണോ എന്ന് ഈ തിരഞ്ഞെടുപ്പ് തീരുമാനിക്കും എന്നതായിരുന്നു പ്രചാരണത്തിന്റെ ഉള്ളടക്കം. ഈ സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് സി പി എം അനുഭാവികളും അണികളും ആയിരുന്നു. ദേശീയ തലത്തിൽ ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തണമെന്നതായിരുന്നു ഈ പ്രചാരണം നൽകിയ സന്ദേശം. ഇത് സി പി എമ്മിന് തന്നെ തിരിച്ചടിയായി. കേരളത്തിൽ സി പി എമ്മിന് വോട്ട് ചെയ്തിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ മുസ്ലീം ക്രൈസ്തവ വിഭാഗങ്ങൾ ഈ പ്രചാരണത്തിന്റെ ചുവട് പിടിച്ച് കോൺഗ്രസിന് അനുകൂലമായി വിധി എഴുതി. ദേശീയ തലത്തിൽ തകർന്നെങ്കിലും മലയാളി കോൺഗ്രസിനെയും രാഹുലിനെയും വിശ്വസിച്ചു.

മോദിപ്പേടി

മോദിയെയും അമിത് ഷായേയും ഭീകരന്മാരാക്കി ചിത്രീകരിച്ചുള്ള പ്രചാരണമാണ് പ്രധാനമായും കേരളത്തിൽ നടന്നത്. ന്യുനപക്ഷ വിഭാഗങ്ങൾക്ക് ഇനി രാജ്യത്ത് ജീവിക്കാനാവില്ലെന്ന് വരെ വിവിധ കോണുകളിൽ നിന്ന് സി പി എം പ്രചാരണം നടത്തി. മോദിയെ പ്രതിരോധിക്കാൻ പത്ത് സീറ്റിൽ താഴെ മാത്രം ലഭിക്കുന്ന സി പി എമ്മിന് സാധിക്കില്ലന്ന് തിരിച്ചറിഞ്ഞ ന്യൂനപക്ഷ വിഭാഗങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തു.

മുസ്ലീം ഭീകരത

മുസ്ലീം സമുദായം മുഴുവൻ ഭീകരവാദികളാണെന്നതായിരുന്നു ബിജെപി നടത്തിയ പ്രധാന പ്രചാരണം. കേരളത്തിൽ തീവ്രവാദികൾ തമ്പടിച്ചതായും മുസ്ലീം സമുദായം ഇവർക്ക് പിൻതുണ നൽകുന്നതായും ബി ജെ പി പ്രചരിപ്പിച്ചു. ഇതിന്റെ ചുവട് പിടിച്ച് കേരളത്തിൽ നടന്ന അറസ്റ്റും , പൊലീസ് നടപടിയും മുസ്ലീം സമുദായത്തെ സി പി എമ്മിൽ നിന്ന് അകറ്റി. ഇവർ ആശ്വാസം കണ്ടെത്തിയത് കോൺഗ്രസിലായിരുന്നു. ഇത് കോൺഗ്രസിന്റെ ജയത്തിന്റെ വലുപ്പം കൂട്ടി.

വ്യക്തിഹത്യ
പാട്ടും പാടി രമ്യ ഹരിദാസിനും , എൻ.കെ പ്രേമചന്ദ്രനും വിജയിക്കാൻ കരുത്ത് നൽകിയത് സി പി എമ്മിന്റെ വ്യക്തിഹത്യയല്ലാതെ മറ്റൊന്നും അല്ല. പ്രേമചന്ദ്രനെ സംഘിയായും , കാലുമാറ്റക്കാരനായും പര നാറിയായും സി പി എം നേതാക്കളും അണികളും പ്രചരിപ്പിച്ചു. ഇതിന് പ്രതികാരം വീട്ടിയത് ജനങ്ങളായിരുന്നു.
പാട്ട് പാടി എത്തിയ രമ്യ ഹരിദാസിനെ ആവുന്നത്ര അപഹസിക്കാനാണ് സി പി എമ്മിന്റെ സൈബർ സഖാക്കൾ ശ്രമിച്ചത്. രമ്യയെ വ്യക്തിപരമായി വളഞ്ഞിട്ട് ആക്രമിച്ചു. രമ്യയ്ക്കെതിരായ ഓരോ അധിക്ഷേപവും വോട്ടായി മാറുന്നതാണ് ആലത്തൂരിൽ കണ്ടത്. ലീഡ് ലക്ഷങ്ങൾ കടന്നു.