വയോജനങ്ങള്‍ക്കായി അടിമാലി പഞ്ചായത്ത് നല്‍കുന്ന കട്ടില്‍ വിതരണം സംഘർഷത്തിൽ കലാശിച്ചു ; വിതരണം നടത്താൻ കൊണ്ടുവന്ന കട്ടിലിൽ യുവാവ് ഇരുന്നതോടെ കട്ടിൽ രണ്ട് കഷ്ണമായി ; കട്ടിൽ നിർമ്മിച്ചത് കോട്ടയം തിരുവാര്‍പ്പിലുള്ള ഫര്‍ണിച്ചര്‍ നിർമ്മാണ യൂണിറ്റിൽ
സ്വന്തം ലേഖകൻ
അടിമാലി : വയോജനങ്ങള്‍ക്കായി അടിമാലി പഞ്ചായത്ത് നല്‍കുന്ന കട്ടില്‍ വിതരണം സംഘർഷത്തിൽ കലാശിച്ചു. വിതരണം നടത്താൻ കൊണ്ടുവന്ന കട്ടിലിൽ യുവാവ് ഇരുന്നതോടെ കട്ടിൽ രണ്ട് കഷ്ണമായി. രണ്ടാം ഘട്ട കട്ടിൽ വിതരണ പദ്ധതി വിവാദത്തിൽ. പ്രതിഷേധത്തെ തുടര്‍ന്ന് വിതരണം നിര്‍ത്തിവച്ചു.
15 ലക്ഷം മുടക്കിയാണ് അടിമാലി പഞ്ചായത്ത് വയോജനങ്ങള്‍ക്കായി കട്ടില്‍വിതരണ പദ്ധതി നടപ്പാക്കന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കോട്ടയം തിരുവാര്‍പ്പിലുള്ള ഫര്‍ണിച്ചര്‍ സ്ഥാപനത്തിന് കരാര്‍ നല്‍കി. 160 കട്ടിലുകള്‍ ആദ്യ ഘട്ട വിതരണംചെയ്തു. കട്ടില്‍ ലഭിച്ച പലരും ഗുണമേന്മ സംബന്ധിച്ചുള്ള പരാതിയുമായ പഞ്ചായത്ത് അധികൃതരെ സമീപിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രണ്ടാം ഘട്ടം വിതരണത്തിന് എത്തിച്ച 60 കട്ടിലുകളില്‍ ഒന്നാണ് അധികൃതരുടെ സാന്നിദ്ധ്യത്തില്‍ ഇരുന്നപ്പോള്‍ ഒടിഞ്ഞു വീണത്. തുടര്‍ന്നുള്ള പരിശോധനയില്‍ കട്ടിലുകള്‍ പലതും ഗുണമേന്മ ഇല്ലാത്തതാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് വിതരണം താത്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.
60 വയസ് പിന്നിട്ട 540 വയോധികര്‍ക്കാണ് കട്ടില്‍ വിതരണം നടത്തുന്നതിന് പദ്ധതി ആവിഷ്‌കരിച്ചത്.ഇ -ടെണ്ടര്‍ വഴിയാണ് കരാര്‍ ഉറപ്പിച്ചിരുന്നത്.ഒരു കട്ടിലിന് 2800 രൂപയാണ് കരാറുകാരന്‍ ഈടാക്കിയിരുന്നത്.എന്നാല്‍ 3 അടി വീതിയും അഞ്ചേകാല്‍ അടി നീളവുമാണ് വിതരണത്തിന് എത്തിച്ച കട്ടിലിനുള്ളത്.
നിലവാരമില്ലാത്ത തടി ഉപയോഗിച്ചാണ് കട്ടില്‍ നിര്‍മിച്ചത്. തുടര്‍ന്ന് പോളിഷ് ചെയ്ത് മിനുക്കിയ നിലയിലായിരുന്നു. വിതരണം നടത്തിയ കട്ടിലുകള്‍ തിരിച്ചെടുത്ത് കരാര്‍ റദ്ദാക്കി ഗുണമേന്മയുള്ളവ വിതരണം നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് അടിയന്തിര പഞ്ചായത്ത് കമ്മിറ്റി കൂടി കരാര്‍ റദ്ദാക്കി.