play-sharp-fill
ആര്യവേപ്പിന്റെ ഇല ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും നല്ലത് ; ആര്യവേപ്പിന്റെ ഇലയില്‍ ഇവ ചേര്‍ത്ത് മുഖത്ത് പൂരട്ടി നോക്കൂ…മാറ്റം അത്ഭുതപ്പെടുത്തും

ആര്യവേപ്പിന്റെ ഇല ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും നല്ലത് ; ആര്യവേപ്പിന്റെ ഇലയില്‍ ഇവ ചേര്‍ത്ത് മുഖത്ത് പൂരട്ടി നോക്കൂ…മാറ്റം അത്ഭുതപ്പെടുത്തും

സ്വന്തം ലേഖകൻ

ഒട്ടനവധി ഔഷധഗുണങ്ങളുള്ള ഒരു ഇലയാണ് ആര്യവേപ്പിന്റെത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും, രക്തശുദ്ധി വരുത്തുന്നതിനും ആര്യവേപ്പിന്റെ ഇല ഉപയോഗിക്കുന്നത് നല്ലതാണ്. അതുപോലെ, ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ കുറയ്ക്കുന്നതിനും അണുബാധകള്‍ കുറയ്ക്കുന്നതിനും ആര്യവേപ്പിന്റെ ഇല നല്ലതാണ്. ഈ ആര്യവേപ്പിന്റെ ഇല ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും നല്ലതാണ്.

മുഖത്ത് എങ്ങനെയാണ് ആര്യവേപ്പിന്റെ ഇല ഉപയോഗിക്കേണ്ടത് എന്നും, ഈ ഫേയ്സ്പാക്ക് തയ്യാറാക്കുമ്ബോള്‍ എന്തെല്ലാം ചേരുവകള്‍ ഒപ്പം ചേർക്കണമെന്നും നോക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശ്യമായ ചേരുവകള്‍

ഒരു പിടി -ആര്യവേപ്പിന്റെ ഇല

2 കഷ്ണം പച്ചമഞ്ഞള്‍

3 ടീസ്പൂണ്‍- റോസ് വാട്ടർ

1 ടീസ്പൂണ്‍- ഗ്ലിസറിൻ

തയ്യാറാക്കേണ്ട വിധം

ഇവ എല്ലാം ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. നല്ല പേയ്സ്റ്റ് പരുവത്തില്‍ അരച്ചെടുക്കാൻ ശ്രദ്ധിക്കണം. ഇതിനുശേഷം നല്ലപോലെ ക്ലെൻസ് ചെയ്തെടുത്ത മുഖത്ത് ഈ ഫേയ്സ്പാക്ക് പുരട്ടുക. 15 മിനിറ്റ് കഴിയുമ്ബോള്‍ കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ട് തവണ ഈ ഫേയ്സ്പാക്ക് ഉപയോഗിക്കുന്നത് ചർമ്മത്തിന് നിരവധി ഗുണങ്ങള്‍ നല്‍കും. അവ എന്തെല്ലാമെന്ന് നോക്കാം.

മുഖക്കുരു

ആര്യവേപ്പിന്റെ ഇലയിലും അതുപോലെ മഞ്ഞളിലും ആന്റിഇൻഫ്ലമേറ്ററി, ആന്റിമൈക്രേബയല്‍, ആന്റിഫംഗല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മ്തതിലുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നതാണ്. ഇത് ചർമ്മത്തില്‍ നിന്നും കുരുക്കള്‍ ഇല്ലാതാക്കാൻ സഹായിക്കും. അതുപോലെ, കറുത്ത പാടുകള്‍ ഇല്ലാതാക്കാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. മുഖക്കുരു അകറ്റി ചർമ്മം ക്ലിയറാക്കാൻ ഈ ഫേയ്സ്പാക്ക് സഹായിക്കും.

സോഫ്റ്റ് ചർമ്മം

നല്ല സോഫ്റ്റ് ചർമ്മം ലഭിക്കാൻ ഈ ഫേയ്സ്പാക്ക് ഉപയോഗിക്കുന്നത് നല്ലതാണ്. കാരണം, ഇതില്‍ റോസ് വാട്ടറും ഗ്ലിസറിനും അടങ്ങിയിരിക്കുന്നു. ഇത് ചർമ്മം നല്ല മൃദുലമാക്കാൻ സഹായിക്കും. അതുപോലെ, ചർമ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും ചർമ്മത്തിന് നല്ല സ്വാഭാവിക തിളക്കം നല്‍കാനും ഈ ഫേയ്സ്പാക്ക് സഹായിക്കും.

നിറം വർദ്ധിപ്പിക്കും

ചർമ്മത്തിലെ കറുവാളിപ്പ് അകറ്റും. ചർമ്മത്തിന് നല്ല നിറം നല്‍കാനും ഈ ഫേയ്സ്പാക്ക് സഹായിക്കും. ചർമ്മത്തിലുണ്ടാകുന്ന ഡീപ് പിഗ്മെന്റേഷൻ കുറയ്ക്കാൻ മഞ്ഞള്‍ സഹായിക്കും. അതുപോലെ, ഇതില്‍ ചേർത്തിരിക്കുന്ന റോസ് വാട്ടറും ഗ്ലിസറിനും ചർമ്മത്തിന് നല്ല നിറം നല്‍കാൻ സഹായിക്കും. അതുപോലെ ചർമ്മത്തിലെ ചുളിവുകള്‍ അകറ്റി യുവത്വം നിലനിർത്താനും ഈ ഫേയ്സ്പാക്ക് സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരൊറ്റ ഉപയോഗത്തില്‍ കൃത്യമായ ഫലം ലഭിക്കുകയില്ല.
അടുപ്പിച്ച്‌ കുറച്ച്‌ മാസങ്ങളോളം ഉപയോഗിച്ചാല്‍ മാത്രമേ കൃത്യമായ ഫലം ലഭിക്കൂ.
മഞ്ഞള്‍ അലർജി ഉള്ളവരാണെങ്കില്‍ ഈ ഫേയ്സ്പാക്കില്‍ നിന്നും മഞ്ഞള്‍ ഒഴിവാക്കി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
റോസ് വാട്ടർ വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്നതാണ് നല്ലത്.
ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
15 മിനിറ്റില്‍ കൂടുതല്‍ ഈ ഫേയ്സ്പാക്ക് മുഖത്തിടരുത്. ചർമ്മം വരണ്ട് പോകും.
ഫേയ്സ്പാക്ക് ഉപയോഗിച്ച്‌ കഴുകി കളഞ്ഞാല്‍ മോയ്സ്ച്വറൈസ് ചെയ്യാൻ മറക്കരുത്.
ഈ ഫേയ്സ്പാക്ക് വെളുപ്പിക്കാനുള്ളതല്ല. നല്ല ആരോഗ്യകരമായ ചർമ്മം നിലനിർത്താൻ മാത്രമേ സഹായിക്കൂ.