കിണറ്റില്‍ വീണ കരടി രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങിച്ചത്ത സംഭവം; ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണം; ഹെെക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി
സ്വന്തം ലേഖിക
തിരുവനന്തപുരം: വെള്ളനാട് കിണറ്റില്‍ വീണ കരടി രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങിച്ചത്ത സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹെെക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി.
ഉദ്യോഗസ്ഥരുടെ അശാസ്ത്രീയ നടപടിയാണ് കരടി ചാകാന്‍ കാരണമെന്നാണ് ഹര്‍ജിയില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചീഫ് വെെല്‍സ് ലെെഫ് വാര്‍ഡന്‍,വെടിവച്ച വെറ്ററിനറി സര്‍ജന്‍ അടക്കമുള്ളവര്‍ക്കെതിരെ വകുപ്പ് തലനടപടി സ്വീകരിക്കണമെന്നും ഇവരില്‍ നിന്നും നഷ്‌ടപരിഹാരം ഈടാക്കണമെന്നും ഹര്‍ജിയിലുണ്ട്.
‘വാക്കിംഗ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി’ എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി മറ്റന്നാള്‍ ഹെെക്കോടതി പരിഗണിക്കും.
കരടി ചത്തതില്‍ വനം വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ചീഫ് വെെല്‍ഡ് ലെെഫ് വാര്‍ഡന്റെ കണ്ടെത്തല്‍. നേരത്തെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രാഥമിക റിപ്പോര്‍ട്ട് വനം മന്ത്രിയ്ക്ക് നല്‍കിയിരുന്നു.
മയക്കുവെടി വയ്ക്കാതെ കരടിയെ പുറത്തെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വെെല്‍ഡ് ലെെഫ് വാര്‍ഡനും ഡി എഫ് ഒയ്ക്കും മെമ്മോ നല്‍കുന്നതിന് അപ്പുറം കാര്യമായ നടപടികള്‍ക്ക് സാദ്ധ്യതയില്ല.