play-sharp-fill
‘ബീൻസ്’ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ; ഗുണങ്ങള്‍ നിരവധി

‘ബീൻസ്’ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ; ഗുണങ്ങള്‍ നിരവധി

ആരോഗ്യഗുണങ്ങള്‍ ഏറെ ഉള്ള ഒരു പച്ചക്കറിയാണ് ബീൻസ്. ഏതാണ്ട് 130 ഇനം ബീൻസ് ഉണ്ട്. ജീവകം എ,സി,കെ എന്നിവയാല്‍ സമ്ബന്നമാണിത്.

100 ഗ്രാം ബീൻസില്‍ 31കിലോ കാലറി ഊർജം, 7.13 ഗ്രാം കാർബോ ഹൈഡ്രേറ്റ്, 1.82 ഗ്രാം പ്രോട്ടീൻ, 0.34 ഗ്രാം കൊഴുപ്പ് ഇവയുണ്ട്. കാല്‍സ്യം, ഇരുമ്ബ്, മഗ്നീഷ്യം, മാംഗനീസ്, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, ജീവകം കെ, ജീവകം സി എന്നിവയും ബീൻസില്‍ ഉണ്ട്.


ജീവകങ്ങളും ധാതുക്കളും മാത്രമല്ല, ഭക്ഷ്യനാരുകളും ബീൻസില്‍ ധാരാളമുണ്ട്. ഒമേഗ 3 ഫാറ്റുകളുടെയും ഉറവിടമാണിത്. ബീൻസിലെ കരോട്ടിനോയ്ഡുകളും ഫ്ലേവനോയ്ഡുകളും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ നല്‍കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബീൻസില്‍ ധാരാളമുള്ള ഹരിതകം അർബുദകാരികളായ ഹെറ്ററോസൈക്ലിക് അമീനുകളെ തടയുന്നു. ഉയർന്ന താപനിലയില്‍ ഇറച്ചി ഗ്രില്‍ ചെയ്യുമ്ബോള്‍ ഉണ്ടാകുന്നവയാണ് ഹെറ്ററോ സൈക്ലിക് അമീനുകള്‍. ബീൻസ് ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അർബുദസാധ്യത തടയാം.

ബീൻസിന് ഡൈയൂറൈറ്റിക് ഗുണങ്ങള്‍‍ ഉണ്ട്. ഇത് ഡീറ്റോക്സ് ആയി പ്രവർത്തിക്കുന്നു. അതായത് ശരീരത്തിലെ വിഷഹാരികളെ (toxins) നീക്കാൻ ബീൻസ് സഹായിക്കുന്നു. ബീൻസില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം ഉണ്ട്. ഇവ ഫ്രീറാഡിക്കലുകളുടെ നാശം തടയുന്നു.

ബീൻസില്‍ ധാരാളം കാല്‍സ്യവും ഹൃദയത്തെ സംരക്ഷിക്കുന്ന ഫ്ലവനോയ്ഡുകളും ഉണ്ട്. പഴങ്ങളിലും പച്ചക്കറികളിലും സാധാരണ കാണുന്ന പോളിഫിനോളിക് ആന്റി ഓക്സിഡന്റുകളാണ് ഫ്ലേവനോയ്ഡുകള്‍. ഫ്ലേവനോയ്ഡുകള്‍ ധാരാളം അടങ്ങിയതിനാല്‍ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ധാരാളം. ഇത് കോശങ്ങളിലെ ത്രോംബോട്ടിക് പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ധമനികളില്‍ രക്തം കട്ടപിടിക്കുന്നതിനെ തടയുകയും ചെയ്യുന്നു.

ബീൻസിലെ പോഷകങ്ങള്‍ നിങ്ങളുടെ ചർമത്തിലും തലമുടിയിലും അതിശയം കാട്ടും. വേഗത്തില്‍ ആഗിരണം ചെയ്യപ്പെടാവുന്ന ഒരിനം സിലിക്കോണ്‍ ബീൻസില്‍ ഉണ്ട്. ഇത് നഖങ്ങളെ ശക്തിപ്പെടുത്തുകയും ആരോഗ്യമുള്ള കലകളുടെ നിർമാണത്തിന് സഹായിക്കുകയും ചർമത്തെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും.

കാത്സ്യത്തിന്റെ കലവറയായ ഇത് കഴിക്കുന്നത് കാത്സ്യം ഓസ്റ്റിയോപൊറോസിസ് വരാനുള്ള സാധ്യത കുറയ്ക്കും. ശക്തമായ അസ്ഥികള്‍ക്ക് ആവശ്യമായ മറ്റൊരു പോഷകമായ വിറ്റാമിന്‍ കെയും ഗ്രീന്‍ ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത് പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്.ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന വിവിധ ആന്റി ഓക്സിഡന്റുകള്‍ ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്.

കണ്ണുകളുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രധാന ആന്റി ഓക്സിഡന്റുകളായ ‘ല്യൂട്ടിന്‍’, ‘സിയാക്സാന്തിന്‍’ എന്നിവയുടെ ഉറവിടമാണ് ഇവ. കണ്ണുകളുടെ ആരോഗ്യത്തിന് വേണ്ട കരോട്ടിനോയിഡുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. ഫോളിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ക്കും ഡയറ്റില്‍ ഇതുള്‍പ്പെടുത്താം.