ബി.ഡി.ജെ.എസ് പ്രവർത്തക സമ്മേളനം ജൂലൈ എട്ടിന്

ബി.ഡി.ജെ.എസ് പ്രവർത്തക സമ്മേളനം ജൂലൈ എട്ടിന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഭാരത് ധർമ്മ ജന സേന കോട്ടയം നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം ജൂലായ് 8 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം ഹോട്ടൽ ഐഡയ്ക്ക് എതിർവശത്തുള്ള റോട്ടറി ഹാളിൽ വച്ച് സംസ്ഥാന ട്രഷറർ ശ്രീ.ഏ.ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി തോളൂർ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡൻറ് ശ്രീ.എം.പി.സെൻ മുഖ്യ പ്രസംഗവും ജില്ലാ സെക്രട്ടറി ശ്രീ.പി.അനിൽകുമാർ രാഷ്ട്രീയ വിശദീകരണവും നടത്തും. നിയോജക മണ്ഡലം സെക്രട്ടറിമാരായ ശ്രീ.റ്റി.റ്റി.മോഹനൻ സ്വാഗതവും, ശ്രീ.റ്റി.എച്ച്.ഷെജിമോൻ കൃതഞ്ജതയും പറയും. സമ്മേളനത്തിൽ സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കൾ പങ്കെടുക്കുന്നതാണ്. സമ്മേളത്തിൽ നിയോജക മണ്ഡലത്തിലെ എല്ലാ ഭാരവാഹികളും പ്രവർത്തകരും കൃത്യ സമയത്തു തന്നെ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.