സംസ്ഥാനത്ത് ബാറുകൾ നേരത്തെ തുറക്കും: ബാറുകൾ തുറക്കുന്നത് ബിവറേജസിലെ തിരക്കൊഴിവാക്കാൻ; പുതിയ നിർദേശം തിങ്കളാഴ്ച മുതൽ നടപ്പിലാകും

സംസ്ഥാനത്ത് ബാറുകൾ നേരത്തെ തുറക്കും: ബാറുകൾ തുറക്കുന്നത് ബിവറേജസിലെ തിരക്കൊഴിവാക്കാൻ; പുതിയ നിർദേശം തിങ്കളാഴ്ച മുതൽ നടപ്പിലാകും

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ബിവറേജുകൾക്കു മുന്നിൽ കൊവിഡ് കാലത്ത് ഉയരുന്ന വൻ തിരക്കിനെതിരെ ഹൈക്കോടതിയിൽ നിന്നും കണക്കിന് കിട്ടിയ സർക്കാർ ഒടുവിൽ നിലപാട് വ്യക്തമാക്കുന്നു.

ബാറുകൾ കൂടുതൽ സമയം തുറന്നിടുന്നതിനുള്ള നടപടികളാണ് ഇപ്പോൾ സർക്കാർ ആരംഭിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം വർദ്ധിപ്പിച്ച ഉത്തരവ് വെള്ളിയാഴ്ച പുറത്തിറങ്ങി. ബാറുകൾ ഇനി മുതൽ രാവിലെ ഒൻപത് മണി മുതൽ തുറന്ന് പ്രവർത്തിക്കും.

ബിവറേജസ് ഔട്ട്‌ലറ്റുകളിലെ തിരക്ക് കുറക്കാനാണ് ബാറുകളുടെ പ്രവർത്തന സമയം ഉയർത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

പുതിയ സമയക്രമം തിങ്കളാഴ്ച മുതൽ നിലവിൽ വരും. ബിയർ- വൈൻ പാർലറുകളും രാവിലെ 9 മുതൽ തുറക്കാം. വൈകിട്ട് ഏഴ് വരെയാണ് പ്രവർത്തന അനുമതി.

രാവിലെ 11 മണിക്കാണ് നിലവിൽ ബാറുകൾ തുറന്നിരുന്നത്. നേരത്തെയുള്ളത് പോലെ പാർസലായാണ് മദ്യം വിതരണം ചെയ്യുക.