play-sharp-fill
ബാർബർമാർക്കും ഇനി സർക്കാർ ജോലി നേടാം: സുപ്രധാന തീരുമാനവുമായി സാംസ്ഥാന സർക്കാർ

ബാർബർമാർക്കും ഇനി സർക്കാർ ജോലി നേടാം: സുപ്രധാന തീരുമാനവുമായി സാംസ്ഥാന സർക്കാർ

 

തിരുവനന്തപുരം: ബാർബർമാർക്കും സർക്കാർ ജോലി നേടുന്നതിന് അവസരമൊരുക്കിയിരിക്കുകയാണ് കേരള സർക്കാർ. പബ്ലിക് സർവീസ് കമ്മീഷൻ മുഖേനയാണ് ആഭ്യന്തര വകുപ്പിൽ പോലീസ് ക്യാമ്പ് ഫോളോവർ തസ്‌തികയിൽ ബാർബർ വിഭാഗത്തിൽ 121 പേരെ നിയമിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്.

 

സർക്കാറിന്റെ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ ബാർബർ, ബ്യൂട്ടീഷൻ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് അംഗീകാരവും ആദരവും ലഭ്യമാക്കുന്ന നടപടിയാകും ഇത്. പലപ്പോഴും പോലീസ് ക്യാമ്പ് ഫോളോവർ തസ്തികയിൽ മുടി വെട്ട് ജോലി ചെയ്യുന്നതിന് തൊഴിൽ അറിയാത്തവരെ നിയമിക്കുകയാണെന്നും താൽക്കാലികമായി ബാർബർമാരെ നിയമിക്കുന്നത് സുതാര്യമല്ലെന്നും തുടങ്ങി നിരവധി ആക്ഷേപങ്ങൾ ഉയരുന്നതിനും കാരണമായിരുന്നു.

 

ഈ പ്രശ്ന‌ങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്കും കേരള സ്റ്റേറ്റ് ബാർബേർസ് ആൻഡ് ബ്യൂട്ടീഷൻ വർക്കേഴ്‌സ് യൂണിയൻ (സി ഐ ടി യു) ഭാരവാഹികൾ നിവേദനം നൽകുകയും ചെയ്തു. കൂടാതെ നവ കേരള സദസിലും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ക്യാമ്പ് ഫോളോവർ തസ്‌തികയിൽ ബാർബർ വിഭാഗത്തിൽ 121 പേരെ നിയമിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group