play-sharp-fill
തൊടുപുഴക്കാരുടെ സിങ്കം…! ഇടുക്കിക്ക് പുറത്തും ബിസിനസ്  സംരഭങ്ങളുള്ള വ്യവസായി; കേരളാ ഹോട്ടല്‍ അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കിയിലെ പ്രധാനിയും; മോഹൻലാലിന്റെ ആദ്യ ‘ശതകോടി ചിത്രമായ ഒടിയന്റെ സഹ നിര്‍മ്മാതാവ്; ബാർ കോഴയില്‍ പുതിയ ചർച്ചയ്ക്ക് വഴിയൊരുക്കി അനിമോന്റെ ശബ്ദരേഖ

തൊടുപുഴക്കാരുടെ സിങ്കം…! ഇടുക്കിക്ക് പുറത്തും ബിസിനസ് സംരഭങ്ങളുള്ള വ്യവസായി; കേരളാ ഹോട്ടല്‍ അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കിയിലെ പ്രധാനിയും; മോഹൻലാലിന്റെ ആദ്യ ‘ശതകോടി ചിത്രമായ ഒടിയന്റെ സഹ നിര്‍മ്മാതാവ്; ബാർ കോഴയില്‍ പുതിയ ചർച്ചയ്ക്ക് വഴിയൊരുക്കി അനിമോന്റെ ശബ്ദരേഖ

കൊച്ചി: ബാർ കോഴയില്‍ പുതിയ ചർച്ചയ്ക്ക് വഴിയൊരുക്കുന്ന ശബ്ദരേഖയ്ക്ക് പിന്നിലുള്ളത് ഫെഡറേഷൻ കേരള ഹോട്ടല്‍ അസോസിയേഷന്റെ ഇടുക്കിയിലെ പ്രധാന നേതാവ്.

സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമാണ് അനിമോൻ തൊടുപുഴ. ഇടുക്കി ജില്ലാ പ്രസിഡന്റും. അതുകൊണ്ടാണ് പുറത്തു വന്ന ശബ്ദരേഖയ്ക്ക് പ്രസക്തി കൂട്ടുന്നത്. ഏതായാലും ഈ ശബ്ദരേഖയില്‍ പ്രതിപക്ഷം പരാതി നല്‍കാൻ സാധ്യത ഏറെയാണ്.

മുൻപ് യുഡിഎഫ് ഭരണ കാലത്ത് ധനമന്ത്രിയായിരുന്ന കെ എം മാണിക്കെതിരേയും ബാർ കോഴ ആരോപണം ഉയർന്നിരുന്നു. അന്ന് വിജിലൻസിന് അടക്കം മൊഴി കൊടുത്ത വ്യക്തികൂടിയാണ് അനിമോൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊടുപുഴയ്ക്ക് പുറത്തും ബിസിനസ് താല്‍പ്പര്യമുള്ള വ്യക്തിയാണ് അനിമോൻ. ഒറ്റപ്പാലം അരമന ഹോട്ടലും നീരാളി ഫിഷ് തൊടുപുഴയും അനിമോന്റെ നേതൃത്വത്തിലുള്ളതാണ്. പെരുമ്പാവൂരിലെ വിൻസ് പാർക്കിലും പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ പാൻ ഷോറിലും പങ്കാളിത്തമുണ്ടായിരുന്നു. കേരളത്തിലുടനീളം വിവിധ ഹോട്ടല്‍ സംരംഭങ്ങളുടെ സാരഥിയാണ്.

മോഹൻലാലിന്റെ ശതകോടി മുടക്കമുതല്‍ ചെലവാക്കിയ ആദ്യ ചിത്രമായ ഒടിയന്റെ സഹനിർമ്മതാവുമായിരുന്നു അനിമോൻ. ജയകൃഷ്ണൻ എന്നാണ് പേരെങ്കിലും അനിമോൻ എന്ന് തന്നെയാണ് എല്ലാവരും ഈ ഹോട്ടല്‍ സംരഭകനെ വിളിച്ചിരുന്നത്. തൊടുപുഴയില്‍ പെട്രോള്‍ പമ്പ് അടക്കം നിരവധി സ്ഥാപനങ്ങള്‍ അനിമോനുണ്ട്. തൊടുപുഴക്കാരുടെ സിങ്കം എന്നാണ് അനിമോനെ സോഷ്യല്‍ മീഡിയയില്‍ അടുപ്പക്കാർ വിശേഷിപ്പിക്കുന്നത്.

സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് കളമൊരുക്കുന്ന ശബ്ദസന്ദേശം പുറത്ത് വരുന്നതും അനിമോനിലൂടെയാണ്. മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദ്ദേശിച്ച്‌ ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷൻ നേതാവ് അയച്ച ശബ്ദ സന്ദേശമാണ് പുറത്തായത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരാള്‍ രണ്ടര ലക്ഷം രൂപ നല്‍കണമെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോൻ ശബ്ദസന്ദേശത്തില്‍ ആവശ്യപ്പെടുന്നത്.

സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡന്റ് ബാർ ഉടമകള്‍ക്ക് അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ പറയുന്നു. ഡ്രൈ ഡേ ഒഴിവാക്കാനും ബാറുകളുടെ സമയം കൂട്ടല്‍ അടക്കം ബാറുടമകളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകള്‍ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്തു വരുന്നത്.